തലശ്ശേരി : ഇരിവേരി കാവിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കിടെ നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടുമുതൽ അഞ്ചുവരെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ ജില്ലാ കോടതി (ഒന്ന്) തള്ളി. എം. സുധാകരൻ, കെ.വി. രാജഗോപാലൻ, കെ.പി. ബാബു, ഇ. സെറിൽ ശങ്കർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.
സംഭവം സംബന്ധിച്ച് 19 പേർക്കെതിരേയാണ് കേസ്. സ്വകാര്യസ്വത്തിന് നാശനഷ്ടം വരുത്തിയെന്ന കുറ്റവും പ്രതികൾക്കെതിേര ചുമത്തി. അറസ്റ്റിലായ ഇരിവേരി ചാലിക്കണ്ടി ഹൗസിൽ കെ.പി. പ്രദീപന്റെ (53) ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പടക്കം എത്തിച്ചുനൽകിയെന്നതാണ് പ്രദീപനെതിരേയുള്ള കുറ്റം. ഫെബ്രുവരി 12-ന് 4.30-നായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ പരിക്കേറ്റ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ശശിധരൻ ചികിത്സയ്ക്കിടെ മരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..