തലശ്ശേരി : ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ മയ്യിൽ യങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് രണ്ടു ഗോളിന് കണ്ണൂർ ജിംഖാന എഫ്.സി.യെ പരാജയപ്പെടുത്തി. യങ് ചാലഞ്ചേഴ്സിന്റെ കെ. അതുലിനെ മികച്ച കളിക്കാരനായും പി. അതുലിനെ വാഗ്ദാന താരമായും തിരഞ്ഞെടുത്തു.
ഇന്ത്യൻ ഫുട്ബോൾ മുൻതാരം എം. അൽഫോൻസും ലയൺസ് ക്ലബ് അഡിഷണൽ കാബിനറ്റ് സെക്രട്ടറി സജീവ് മാണിയത്തും വിശിഷ്ടാതിഥികളായി.
തലശ്ശേരി സ്റ്റേഡിയത്തിൽ ശനിയാഴ്ച നാലിന് കണ്ണൂർ ജില്ലാ പോലീസ് ടീമും മയ്യിൽ യങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബും മത്സരിക്കും.
വൈകിട്ട് ഏഴിന് പ്രദർശന മത്സരത്തിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ വെറ്ററൻസ് ടീമും തലശ്ശേരി റോവേഴ്സ് ഫുട്ബോൾ വെറ്ററൻസ് ടീമും ഏറ്റുമുട്ടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..