തലശ്ശേരി വികസനവേദി ഭാരവാഹികൾ നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണിക്ക് നിവേദനം നൽകുന്നു
തലശ്ശേരി : പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് യാഥാർഥ്യമാക്കാൻ നഗരസഭ ഇടപെടണമെന്നാവശ്യപ്പെട്ട് തലശ്ശേരി വികസനവേദി ഭാരവാഹികൾ നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകി. റോഡ് യാഥാർഥ്യമായാൽ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയാകും.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലേക്കുള്ള പ്രധാന റോഡായ ഗുഡ്സ് ഷെഡ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കഴിഞ്ഞദിവസം തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ ഡിവിഷണൽ മാനേജർ യശ്പാൽ സിങ് തോമറിന് വികസനവേദി ഇതുസംബന്ധിച്ച് നിവേദനം നൽകി. ഡിവിഷണൽ മാനേജർ സ്ഥലം പരിശോധിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
വർക്കിങ് ചെയർമാൻ കെ.വി.ഗോകുൽദാസ്, ജനറൽ കൺവീനർ സജീവ് മാണിയത്ത് എന്നിവരാണ് നിവേദനം നൽകിയത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർ പേഴ്സൺ കെ.എം.ജമുനാറാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..