ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്.എസ്.എ. ദ്വൈവാർഷിക സമ്മേളനം തലശ്ശേരിയിൽ എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി : ബി.എസ്.എൻ.എൽ. എംപ്ലോയിസ് യൂണിയൻ കണ്ണൂർ എസ്.എസ്.എ. ദ്വൈവാർഷിക സമ്മേളനം തലശ്ശേരിയിൽ തുടങ്ങി. തലശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിൽ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
ടി.പി.ശ്രീധരൻ, എം.കെ.പ്രേംജിത്ത്, മധുമോഹൻ, കെ.മോഹനൻ, പി.മനോഹരൻ, കെ.രാജൻ, സി.വി.കൃഷ്ണൻ, കെ.റിയാസ്, കെ.വി.മനോജ് കുമാർ, പി.രാധാകൃഷ്ണൻ, സി.രമേശൻ എന്നിവർ സംസാരിച്ചു. സാംസ്കാരികസമ്മേളനം മനോജ് പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. കെ.പ്രദീപ്കുമാർ അധ്യക്ഷനായി. പി.വി.രാമദാസൻ, പി.ചന്ദ്രൻ, കെ.ശ്യാമള എന്നിവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..