തലശ്ശേരി : തലശ്ശേരിയിലെ പുരാനീ ഗീത് സാത്തിയോം കൂട്ടായ്മ രൂപവത്കരിച്ച മുഹമ്മദ് റഫി ഫൗണ്ടേഷൻ തലശ്ശേരി ഓവർബറീസ് ഫോളിയിൽ ഞായറാഴ്ച ആറിന് കഥാകൃത്ത് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. റിട്ട. ഡി.ജി.പി. ഋഷിരാജ് സിങ്, ഗസൽ ഗായകൻ ജിതേഷ് സുന്ദരം എന്നിവർ പങ്കെടുക്കും. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശയിൽ ആശിഷ് ശ്രീവാസ്തവ ഗാനങ്ങൾ അവതരിപ്പിക്കും.
പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എ.കെ.സക്കറിയ, ജനറൽ സെക്രട്ടറി നാസർ ലാമിർ, അഫ്‌സൽ ആദിരാജ, അബ്ദുള്ള നൂറുദ്ദീൻ, ശശികുമാർ കല്ലിഡുംബിൽ, പി.കെ.സുരേഷ്, മുഹമ്മദ് ഫസീഷ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..