തലശ്ശേരി : മലബാർ ക്രൈസ്തവസമൂഹം കളക്ടറേറ്റ് പടിക്കൽ തിങ്കളാഴ്ച നാലിന് പ്രതിഷേധസംഗമം നടത്തും. ക്രൈസ്തവ സന്യാസ സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരേയുമാണ് പ്രതിഷേധം.
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപത മെത്രാൻ മാർ അലക്സ് വടക്കുംതല, കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ബത്തേരി രൂപത മെത്രാൻ ജോസഫ് മാർ തോമസ് എന്നിവർ പങ്കെടുക്കും. തലശ്ശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകളിലെ വൈദികരും സമർപ്പിതരും പങ്കെടുക്കുന്ന പ്രതിഷേധത്തിന് സി.ആർ.ഐ. കണ്ണൂർ യൂണിറ്റ് നേതൃത്വം നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..