തലശ്ശേരി : ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമാധ്യാപകർ ചൊവ്വാഴ്ച ഉച്ചഭക്ഷണം ഉപേക്ഷിച്ച് പട്ടിണിസമരം നടത്തും. സ്കൂളുകളിൽ നാലുമാസമായി ഉച്ചഭക്ഷണത്തുക ലഭിക്കാത്തതിനെതിരേയാണ് സമരം. അർഹമായ ശമ്പളസ്കെയിൽ ലഭിക്കാതെ ധാരാളം പ്രഥമാധ്യാപകർ കഴിഞ്ഞവർഷം വിരമിച്ചു. ഈവർഷം വിരമിക്കാൻ പോകുന്നവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ആവശ്യം. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.വി.എൽദോ അധ്യക്ഷനായി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..