തലശ്ശേരി : കേരളത്തിന്റെ ആധ്യാത്മിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന അതുല്യപ്രതിഭയായ സഭാതനയനാണ് വിടവാങ്ങിയ മാർ ജോസഫ് പൗവത്തിലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു.
വ്യക്തിപരമായ നേട്ടങ്ങളെക്കാൾ സത്യത്തിനൊപ്പം നിലകൊള്ളാൻ പ്രതിജ്ഞാബദ്ധനായിരുന്നു. സഭയ്ക്കും സമുദായത്തിനും ദൂരവ്യാപകമായി പ്രയോജനം ചെയ്യുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അക്ഷീണം പ്രയത്നിച്ചു. മാറിമാറിവരുന്ന സർക്കാരുകളുടെ വികലമായ വിദ്യാഭ്യാസനയങ്ങളെയും ന്യൂനപക്ഷ അവകാശലംഘനങ്ങളെയും ജാഗ്രതയോടെ സമൂഹത്തെ അറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം അനുസ്മരിച്ചു.
കണ്ണൂർ : കത്തോലിക്കാസഭയ്ക്കും ക്രൈസ്തവസമൂഹത്തിനും പ്രതിസന്ധികൾ ഉണ്ടായപ്പോഴൊക്കെ ദിശാബോധത്തോടെ കരുത്തു പകർന്നുനല്കിയ ശക്തനായ വക്താവായിരുന്നു മാർ പവ്വത്തിൽ എന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..