• കണ്ണൂർ, കാസർകോട് ജില്ലാ ഗുരുകുല ശതാബ്ദിയാഘോഷം തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തിൽ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനംചെയ്യുന്നു
തലശ്ശേരി : കണ്ണൂർ, കാസർകോട് ജില്ലാ ഗുരുകുല ശതാബ്ദിയാഘോഷവും ഏഴിമല ലോകസമാധാന സമ്മേളനത്തിന്റെ 50-ാം വാർഷികാഘോഷവും തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനംചെയ്തു.
സ്വാമി ത്യാഗീശ്വരൻ അധ്യക്ഷനായി. സ്വാമി പ്രബോധാനന്ദ, ഇ.ബി. അരുൺ, സ്വാമി പ്രേമാനന്ദ, മുസ്തഫ മൗലവി, ഡോ. ബി. സുഗീത, ടി.വി. വസുമിത്രൻ, അഡ്വ. കെ. സത്യൻ, വി.പി. സുരേന്ദ്രനാഥ്, പി.യു. രാമകൃഷ്ണൻ, പ്രൊപ്പൊയിൽ നാരായണൻ, മൈത്രി എന്നിവർ സംസാരിച്ചു.
ഡോ. ബി. സുഗീതയുടെ ഗുരുവഴി എന്ന പുസ്തകം ചടങ്ങിൽ പ്രകാശനംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..