മുഹമ്മദ് റഫി ഫൗണ്ടേഷൻ തലശ്ശേരിയിൽ കഥാകൃത്ത് എം.മുകുന്ദൻ ഉദ്ഘാടനംചെയ്യുന്നു
തലശ്ശേരി : ശുദ്ധസംഗീതം അകന്നുപോകുകയാണെന്ന് കഥാകൃത്ത് എം.മുകുന്ദൻ പറഞ്ഞു. മുഹമ്മദ് റഫി ഫൗണ്ടേഷൻ തലശ്ശേരി ഓവർബറീസ് ഫോളിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധസംഗീതത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ശുദ്ധസംഗീതം ഹൃദയത്തിൽനിന്ന് വരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. റിട്ട. ഡി.ജി.പി ഋഷിരാജ് സിങ് മുഖ്യാതിഥിയായിരുന്നു. ഗസൽ ഗായകൻ ജിതേഷ് സുന്ദരം വിശിഷ്ടാതിഥിയായി. ശ്യാംപ്രകാശ്, നിസാമുദീൻ, നൂറുദീൻ, അബ്ദുള്ള നൂറുദിൻ എന്നിവരെ ആദരിച്ചു.
ഫൗണ്ടേഷൻ പ്രസിഡൻ്റ് എ.കെ.സക്കറിയ അധ്യക്ഷനായിരുന്നു. നാസർ ലേമിർ,അഫ്സൽ ആദിരാജ, ടി.പി.എം.ആഷിർ അലി, അബ്ദുള്ള നൂറുദീൻ എന്നിവർ സംസാരിച്ചു. ആഷിഷ് ശ്രിവാസ്തവയുടെ നേതൃത്വത്തിൽ റഫിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലി അവതരിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..