• ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗിൽ ചാമ്പ്യന്മാരായ കണ്ണൂർ എസ്.എൻ. കോളേജിന് എ.എസ്.പി. അരുൺ കെ.പവിത്രൻ സമ്മാനം നൽകുന്നു
തലശ്ശേരി : ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗിൽ കണ്ണൂർ എസ്.എൻ. കോളേജ് ചാമ്പ്യന്മാരായി. മയ്യിൽ യങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബിനെ ഒരുഗോളിന് പരാജയപ്പെടുത്തി 16 പോയിന്റ് നേടിയാണ് ചാമ്പ്യന്മാരായത്.
പയ്യന്നൂർ കോളേജ് രണ്ടാംസ്ഥാനം നേടി. ഇന്ത്യൻ ഫുട്ബോൾ മുൻതാരം വി.ഗോവർധനൻ, കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.മിഥുൻ എന്നിവർ വിശിഷ്ടാതിഥികളായി.
മികച്ച കളിക്കാരനുള്ള ട്രോഫി കണ്ണൂർ എസ്.എൻ.കോളേജിന്റെ മുഹമ്മദ് മുഷറഫിനും മികച്ച പ്രോമിസിങ് താരത്തിനുള്ള ട്രോഫി മയ്യിൽ യങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ സി.സച്ചിൻ സുനിലിനും ലഭിച്ചു.
തിങ്കളാഴ്ചത്തെ കളിയിൽ മികച്ച കളിക്കാരനായി മയ്യിൽ യങ് ചാലഞ്ചേഴ്സിന്റെ കെ.അതുലിനെയും പ്രോമിസിങ് താരമായി എസ്.എൻ.കോളേജിന്റെ പി.കമാലുദ്ദീനെയും തിരഞ്ഞെടുത്തു.
തലശ്ശേരി പോലീസ് അസി. സൂപ്രണ്ട് അരുൺ കെ.പവിത്രൻ സമ്മാനദാനം നിർവഹിച്ചു. കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.മിഥുൻ മുഖ്യാതിഥിയായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.പി.പവിത്രൻ അധ്യക്ഷനായി. സി.സഹദ്, വി.ബി.ഇസ്ഹാഖ്, പി.നിസാർ, കെ.വി.ഗോകുൽദാസ്, വി.എം.ബാബുരാജ്, പി.സുഹൈൽ എന്നിവർ സംസാരിച്ചു. വി.ഗോവർധനൻ, പ്രേംരാജ് ഗോവിന്ദ് എന്നിവരെ ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..