തലശ്ശേരി : ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ബി ഡിവിഷൻ ലീഗ് മത്സരത്തിൽ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് അക്കാദമി 54 റൺസിന് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ബി.കെ. 55 ക്രിക്കറ്റ് അക്കാദമി താരം ഷിനോൺ ഷിജിത്തിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.
രണ്ടാമത്തെ മത്സരത്തിൽ ഇല്ലിക്കുന്ന് ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് ഒൻപതുവിക്കറ്റിന് തലശ്ശേരി മലബാർ അത്‍ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തി. ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് താരം പി.സുൻഹറിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
കോണോർവയൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാവിലെ സി ഡിവിഷൻ മത്സരത്തിൽ കോളയാട് സ്പോർട്സ് അക്കാദമി തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയും ഉച്ചയ്ക്ക് തലശ്ശേരി പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തലശ്ശേരി ഐലന്റ് ക്രിക്കറ്റ് ക്ലബ്ബിനെയും നേരിടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..