തലശ്ശേരി : കണ്ണൂർ കോട്ട കാണിച്ചുതരാമെന്ന് പറഞ്ഞ് കൊണ്ടുപോയി 12 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. വളപട്ടണം ചേലേരിമുക്കിലെ കണിയാന്റവിട കെ.സിറാജുദ്ദീനെയാണ് (35) തലശ്ശേരി പോക്സോ കോടതി ജഡ്ജി സി.ജി.ഘോഷ ശിക്ഷിച്ചത്.
ഒൻപതുവർഷം തടവും 22,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും രണ്ടാഴ്ചയും തടവനുഭവിക്കണം. പിഴയടച്ചാൽ തുക പരാതിക്കാരന് നൽകണം. പ്രോസിക്യൂഷനുവേണ്ടി പി.എം.ഭാസുരി ഹാജരായി. 2018 ഒക്ടോബർ 26-ന് വൈകിട്ട് 5.30-നാണ് സംഭവം. കണ്ണൂർ സിറ്റി പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയാണ് കുറ്റപത്രം നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..