പാനൂർ ടൗണിൽ അടയാളക്കുറ്റികൾ സ്ഥാപിക്കുന്നതറിഞ്ഞെത്തിയ വ്യാപാരികളും നാട്ടുകാരും
തലശ്ശേരി : തലശ്ശേരി നഗരസഭയെ തരിശുരഹിത നഗരസഭയാക്കും. ഓരോ വാർഡിലെയും തരിശ്ഭൂമി എത്രയെന്ന് കണക്കാക്കും. ജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമെന്ന് തലശ്ശേരി നഗരസഭ ബജറ്റിൽ അഭിപ്രായപ്പെട്ടു. പച്ചത്തുരുത്ത്, കിണർ റീചാർജിങ് എന്നിവയും നടപ്പാക്കും. വാർഡുകളുടെ വികസനത്തിന് 10 ലക്ഷം രൂപ വീതം നൽകും. പഴയ ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലും വർക്ക് നിയർ ഹോം ആരംഭിക്കും. പുതിയ ബസ് സ്റ്റാൻഡിൽ വ്യാപാരസമുച്ചയം നിർമിക്കാൻ പദ്ധതി തയ്യാറാക്കും. വനിതകൾക്ക് വാർഡ് തലത്തിൽ അലക്ക്, ഇസ്തിരി യൂണിറ്റുകൾ തുടങ്ങും. ഡോ. വേണു ബാപ്പുവിന്റെ പേരിൽ ചിറക്കര എച്ച്.എസ്.എസിൽ വാനനിരീക്ഷണത്തിന് മിനി പ്ലാനറ്റോറിയം സ്ഥാപിക്കും.
സ്കൂളുകളിൽ ഗാന്ധിജിയുടെ ചിത്രം
നഗരസഭാപരിധിയിലെ സ്കൂളുകളിൽ ഗാന്ധിജിയുടെ ചിത്രം അനാച്ഛാദനം ചെയ്യും. ഗാന്ധിസ്മൃതി നിലനിർത്താനും കുട്ടികൾക്ക് ഗാന്ധിയെ അറിയാനുമാണ് ഫോട്ടോ സ്ഥാപിക്കുന്നത്. അംഗീകൃത ലൈബ്രറികൾ ഇൻഫർമേഷൻ ഹബ്ബാക്കും. വനിതകൾക്ക് ഷീ ലോഡ്ജ് നിർമാണം തുടങ്ങും. മൂന്നിടങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റുകൾ തുടങ്ങും. അങ്കണവാടികളിൽ കുട്ടികൾക്ക് ലൈബ്രറി, വയോജനങ്ങളുടെ കലോത്സവം, ഭിന്നശേഷിക്കാരുടെ കലോത്സവം എന്നിവ നടത്തും. റൂറൽ ബാങ്കിന് നടത്തിപ്പിന് നൽകിയ സെന്റിനറി പാർക്ക് രണ്ട് മാസത്തിനുള്ളിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ചിറക്കക്കാവ് കുടിവെള്ളപദ്ധതി മേയിൽ പൂർത്തിയാക്കും. ഇതിനായി 1.62 കോടി രൂപ ചെലവഴിച്ചു. നഗരസഭയിലെ ഒന്നുമുതൽ ഒൻപത് വരെ വാർഡുകളിലുള്ളവർക്ക് ഇതിന്റെ ഗുണം ലഭിക്കും.
5250 വീടുകൾക്ക് കുടിവെള്ള കണക്‌ഷൻ
അമൃത് പദ്ധതിയിൽ 5250 വീടുകൾക്ക് കുടിവെള്ള കണക്‌ഷൻ നൽകാനുള്ള പ്രവൃത്തി കരാറിലേർപ്പെട്ടു. 26 കോടി രൂപ ചെലവ് വരും. രണ്ടാംഘട്ടത്തിൽ 19,000 വീടുകൾക്ക് കുടിവെള്ള കണക്‌ഷൻ നൽകും. ഇതിന് 80 കോടി രൂപ ചെലവ് വരും. ജനറൽ ആസ്പത്രിയിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ പ്രവൃത്തി ഒന്നാംഘട്ടം പൂർത്തിയായി.
നഗരസഭയിലെ 104 അതിദരിദ്രരെ സഹായിക്കാൻ മൈക്രോ പദ്ധതി തുടങ്ങും. ജനറൽ ആസ്പത്രിക്ക് കെട്ടിടം നിർമിക്കാൻ നഗരസഭയുടെ 2.5 ഏക്കർ കൈമാറും. 78.74 കോടി വരവും 71.86 കോടി ചെലവും 6.87 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭ ഉപാധ്യക്ഷൻ വാഴയിൽ ശശി അവതരിപ്പിച്ചത്.
തോടുകളുടെ നവീകരണത്തിന് ആറുകോടി വകയിരുത്തിയതിൽ നാലുകോടി ചെലവഴിച്ചു. വിദ്യാഭ്യാസമേഖലയുടെ വികസനത്തിന് 1.25 കോടി ചെലവഴിച്ചു. ചെറുകിട വ്യവസായ യൂണിറ്റിൽ 442 സംരംഭങ്ങൾ തുടങ്ങി. 1195 പേർക്ക് പുതുതായി ജോലി ലഭിച്ചു. ടൗൺഹാൾ പരിസരത്ത് 1.25 കോടി രൂപ ചെലവഴിച്ച് കെട്ടിട നിർമാണം പൂർത്തിയായി.
ബജറ്റ് ചർച്ച ചൊവ്വാഴ്ച 10-ന് തുടങ്ങുമെന്ന് നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി പറഞ്ഞു.തലശ്ശേരി
നഗരസഭയെ
വൈദ്യുതി മുടങ്ങും
പാനൂർ : ഔഷധി, സെൻട്രൽ എലാങ്കോട്, ഡയാലിസിസ് സെൻറർ, പാലത്തായി അരയാൽത്തറ, പുഞ്ചക്കര, പാലത്തായി പള്ളി, പാക്കഞ്ഞി, മാസ്റ്റർ പീടിക, എം.എൻ. മനേക്കര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ അഞ്ചുവരെ പൂർണമായി.
പെരിങ്ങത്തൂർ : കായപ്പനച്ചി, കായപ്പനച്ചി തുരുത്ത്, കായപ്പനച്ചി മില്ല്, പെരിങ്ങത്തൂർ ടൗൺ, ഗ്യാസ് ഹൗസ്, ബാവാച്ചി റോഡ്, അണിയാരം സൗത്ത് എൽ.പി. സ്കൂൾ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച എട്ട് മുതൽ അഞ്ച് വരെ.
പാറാട് : തൃപ്രങ്ങോട്ടൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ രണ്ടുവരെയും ടി.സി. ക്രഷർ, മുത്തപ്പൻ ക്രഷർ, ബി.എസ്.എൻ.എൽ. ടവർ, പാടാൻതാഴെ പരിധിയിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെയും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..