തലശ്ശേരി : തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള എൻ.പി.നാണുമാസ്റ്റർ പുരസ്കാരത്തിന് മാനന്തേരി ജവാഹർലാൽ നെഹ്രു ലൈബ്രറിയിലെ കെ.ഇ.ബാലകൃഷ്ണൻ അർഹനായി. 47 വർഷമായി ലൈബ്രറി രംഗത്ത് പ്രവർത്തിച്ചു വരികയാണ്.
മികച്ച ലൈബ്രേറിയനായി വയലളം റീഡേഴ്‌സ് സെന്ററിലെ എ.കെ.പുഷ്പവല്ലിയെ തിരഞ്ഞെടുത്തു. 3,000 രൂപയും ശില്പവും ഉൾപ്പെടുന്നതാണ് പുരസ്കാരം. വ്യാഴാഴ്ച 10-ന് തലശ്ശേരി പെൻഷനേഴ്‌സ് ഹാളിൽ നടക്കുന്ന തായാട്ട് ശങ്കരൻ അനുസ്മരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ.എം.ജമുനാറാണി ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ.കുഞ്ഞഹമ്മദ് മുഖ്യാതിഥിയാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..