തലശ്ശേരി ഇരട്ടക്കൊല: നാലാംപ്രതിയുടെ ജാമ്യാപേക്ഷ തള്ളി


1 min read
Read later
Print
Share

തലശ്ശേരി : തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ നാലാംപ്രതി നിട്ടൂർ ഇല്ലിക്കുന്നിലെ മുഹമ്മദ് ഫർഹാന്റെ (21) ജാമ്യാപേക്ഷ അഡീഷണൽ ജില്ലാ കോടതി (ഒന്ന്) തള്ളി. രണ്ടാം പ്രതി നിട്ടൂർ ചിറക്കക്കാവിന് സമീപം മുട്ടുങ്കൽ ഹൗസിൽ ജാക്സൺ വിൻസന്റെ (28) ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

കേസിലെ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട് പി.അരുൺകുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38) എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2022 നവംബർ 23-ന് വൈകിട്ടാണ് തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീഭർത്താവ് ത്രിവർണയിൽ പൂവനത്തിൽ ഷമീർ (40) എന്നിവർ കുത്തേറ്റ് മരിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..