• വെസ്റ്റ് പൊന്ന്യം പറാംകുന്ന് രമാംബിക ക്ഷേത്രത്തിൽ പ്രതിഷ്ഠാപന വാർഷിക മഹോത്സവത്തിന് എൻ.ഹരിദാസ് കൊടിയേറ്റുന്നു
തലശ്ശേരി : വെസ്റ്റ് പൊന്ന്യം പറാംകുന്ന് രമാംബിക ക്ഷേത്രത്തിൽ പ്രതിഷ്ഠാപന വാർഷിക മഹോത്സവം തുടങ്ങി. തലശ്ശേരി രമാദേവി ഭക്തമണ്ഡലി പ്രസിഡന്റ് എൻ.ഹരിദാസ് കൊടിയേറ്റി. വ്യാഴാഴ്ച അഷ്ടോത്തര ശതകലശാഭിഷേകം, ഐശ്വര്യ മഹാപൂജ, ലക്ഷാർച്ചന, രഥോത്സവം എന്നിവ നടക്കും.
വെള്ളിയാഴ്ച ആദിത്യാദി നവഗ്രഹ മഹാമൃത്യുഞ്ജയ ഹോമത്തിന് ബണ്ട്വാൾ ഗോപാലകൃഷ്ണ ഭട്ട്ജി മുഖ്യകാർമികത്വം വഹിക്കും. രഥോത്സവം, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ എന്നിവയുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..