• തലശ്ശേരി സഹകരണ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ
തലശ്ശേരി : തലശ്ശേരി സഹകരണ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം ചൊവ്വാഴ്ച സഹകരണ ആസ്പത്രിയിലെത്തി പുഷ്പനെ പരിശോധിച്ചു. ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി കൂടിയാലോചനകൾ നടത്തി.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഏതാനും ചില പരിശോധനകളും ചികിത്സകളും മെഡിക്കൽ ടീം നിർദേശിച്ചു.
വിശദമായ മെഡിക്കൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് മെഡിക്കൽ ടീം അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് മെഡിക്കൽ സംഘം പരിശോധന നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവരുമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..