കണ്ണൂർ : ബി.ജെ.പി.ക്ക് കേരളത്തിൽനിന്ന് ഒരു എം.പി.യെ ജയിപ്പിച്ചെടുക്കാമെന്ന് മനക്കോട്ട കെട്ടിയവർക്കുള്ള ചുട്ട മറുപടിയാണ് റബ്ബറിന് താങ്ങുവില നിശ്ചയിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും അങ്കമാലി അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപ’ത്തിന്‍റെ തുറന്നെഴുത്തുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. റബ്ബറിന് താങ്ങുവില നിശ്ചയിക്കില്ലെന്ന എം.പി.മാർക്കുള്ള കേന്ദ്രമന്ത്രിയുടെ മറുപടി കുടിയേറ്റ ജനതയോട് ബി.ജെ.പി. സർക്കാർ കാട്ടുന്ന സമീപനമാണ് വ്യക്തമാക്കുന്നത്. താങ്ങുവില നിശ്ചയിക്കാതെ എങ്ങനെ റബ്ബറിന് 300 രൂപ കിട്ടും.
കൃഷിക്കാരന്‍റെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടതുപോലെ എളമരം കരീം, ജോസ് കെ.മാണി, ബിനോയ് വിശ്വം എന്നീ എൽ.ഡി.എഫ്. എം.പി.മാർ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയത് -പ്രസ്താവനയിൽ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..