കേളകം : രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ജാഥ നടത്തി. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി അയോഗ്യനാക്കാൻ ശ്രമിക്കുന്നതിലൂടെ മോദി സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം ജാഥയ്ക്ക് നേതൃത്വംനൽകി. കെ.പി.സി.സി. അംഗം ലിസി ജോസഫ്, ഡി.സി.സി. അംഗം ജോസ് നടപ്പുറം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി വേളുപുഴ, വിമൽ കൊച്ചുപുര, ജോബി പാണ്ടംചേരി, സുനിത രാജു, ഷിജി സുരേന്ദ്രൻ എന്നിവർ ജാഥയ്ക്ക് നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..