പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പരിയാരം : പോലീസ് ചമഞ്ഞ് ബസിൽ സൗജന്യയാത്ര നടത്തിയും പോലീസ് ആണെന്ന് പറഞ്ഞ് കബളിപ്പിക്കുകയുംചെയ്തയാളെ പരിയാരം പോലീസ് പിടികൂടി. തോട്ടട സ്വദേശി ഗിരീഷിനെ(60)യാണ് എസ്.ഐ. പി.സി. സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളായി സ്വകാര്യ ബസിൽ സൈബർ ടെലി കമ്യൂണിക്കേഷൻ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ സൗജന്യയാത്ര തുടരുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം വിളയാങ്കോട് ബസ്‌സ്റ്റോപ്പിൽ വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നത്തിൽ പോലീസ് ചമഞ്ഞ് ഇയാൾ ഇടപെട്ടു. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ച കൂട്ടത്തിൽ ഗിരീഷിനെയും വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിലാണ് ഏറെ നാളുകളായി പോലീസ് ചമഞ്ഞ് സ്വകാര്യ ബസുകളിൽ സൗജന്യയാത്ര നടത്തിയിരുന്ന ഇയാളുടെ തട്ടിപ്പ് പുറത്തായത്.
തുടർന്നാണ് പരിയാരം പോലീസ് കൃതിക ബസ് കണ്ടക്ടർ ചിറ്റാരിക്കാൽ സ്വദേശി ജോയിയുടെ പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത്. താടിവെച്ചതാണ് ഇയാളെ മറ്റുള്ളവർ സംശയിക്കാനിടയാക്കിയത്. പരിയാരം പോലീസിന്റെ അന്വേഷണത്തിൽ ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്‌ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..