കണ്ണൂർ : ‘കണ്ണൂർ ഉത്സവ് സീസൺ രണ്ട്’ ശനിയാഴ്ച തുടങ്ങും. മഹാത്മാമന്ദിരത്തിൽ രാവിലെ 10-ന് നടക്കുന്ന ചലച്ചിത്രോത്സവം സിനിമാരംഗത്തെ 12 വ്യക്തികൾ ചേർന്ന് ഉദ്ഘാടനം ചെയ്യും. എ.പി.ജെ.ലൈബ്രറി വനിതാവേദിയുടെ തിരുവാതിരകളിയോടെയാണ് പരിപാടി തുടങ്ങുക. പുസ്തകപ്രദർശനം, ഉത്പന്ന പ്രദർശനം എന്നിവയുടെ ഉദ്ഘാടനം കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ നിർവഹിക്കും. 11-ന് നടക്കുന്ന ഹ്രസ്വചലച്ചിത്ര നിർമാണ ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ അവതരണം നടക്കും. 4.30-ന് കരോക്കെ ഗാനാലാപന മത്സരം. 5.30-ന് ഹ്രസ്വസിനിമകളുടെ പ്രദർശനം. തുടർന്ന് കഴിഞ്ഞ സംസ്ഥാന പുരസ്കാരം നേടിയ ‘ആവാസവ്യൂഹം’ സിനിമ പ്രദർശിപ്പിക്കും. ഞായറാഴ്ച രാവിലെ മുതൽ സംരംഭകത്വ പരിശീലനം, കരോക്കെ ഗാനാലാപനമത്സരം, ഹ്രസ്വസിനിമാ പ്രദർശനം എന്നിവ നടക്കും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനുള്ള സമാപനസമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..