സംരക്ഷണമില്ല: ചാലത്തോട്‌കാടുകയറി നശിക്കുന്നു


1 min read
Read later
Print
Share

• ചാലത്തോട് കാടുകയറിയ നിലയിൽ

ചാല : വേനൽ കനത്തതോടെ ചാലത്തോട് വറ്റിവരണ്ടു. വെള്ളം ഇല്ലാത്തതുകാരണം പലേടത്തും കാടുകയറി. ചെമ്പിലോട്ടുനിന്ന് ആരംഭിച്ച് മണിയലം വഴി ചാല പടിഞ്ഞാറേക്കര, കിഴക്കേക്കര, ഈരാണിപ്പാലം വഴി നടാൽ പുഴയിലേക്കാണ് തോട് എത്തുന്നത്. പല സ്ഥലത്തും തോട് വറ്റിവരണ്ടു. കുറച്ചുവെള്ളം ഉള്ളത് ചാലപ്പാലത്തിനടിയിലാണ്. ഇവിടെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. തോടിന് ആഴം കൂട്ടാത്തതാണ്‌ ഒഴുക്ക് തടസ്സപ്പെടാൻ കാരണം.

ദേശീയപാതാ വികസനം നടക്കുന്ന ചാല ബൈപ്പാസിനരികിൽ മണ്ണ് വീണ്ണ് തോടിന്റെ വീതി നന്നേ കുറഞ്ഞിട്ടുണ്ട്. തോട്ടിൽ പല സ്ഥലത്തും മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. മുൻപ്‌ ചാലവയലിന്റെ കരകളിൽ വേനൽക്കാലത്ത് വൻതോതിൽ പച്ചക്കറി കൃഷിചെയ്തിരുന്നു. ഇപ്പോൾ വെള്ളം കുറവായതുകാരണം പലരും കൃഷി നിർത്തി. ചിലർ വയലിൽ കിണർ കുഴിച്ചാണ് ജലസേചനം നടത്തുന്നത്. ദേശീയപാതാ നിർമാണത്തോടെ തോടിന്റെ വീതി കുറഞ്ഞത് മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയുമുണ്ട്. മഴപെയ്താൽ ചാലത്തോട്ടിലും പരിസരത്തും വെള്ളം കയറാറുണ്ട്. തോടിന്റെ വീതി കുറച്ചത് മഴക്കാലത്ത് ദോഷകരമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ചെമ്പിലോട് പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും അതിർത്തിയിലാണ് തോട്. എന്നാൽ ഇത് സംരക്ഷിക്കാൻ ആരും മുൻകൈയെടുക്കുന്നില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..