കണ്ണൂർ : ‘കണ്ണൂർ ഉത്സവ് സീസൺ ടു’ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ഹ്രസ്വ ചലച്ചിത്ര മത്സരത്തിൽ ഷമ്മാസ് ജംഷീർ സംവിധാനം ചെയ്ത ‘ഓളാട’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച ചിത്രം പ്രദീപ് മണ്ടൂർ സംവിധാനം ചെയ്ത ‘തൊണ്ട്യച്ചമ്മ’യാണ്. മികച്ച സംവിധായകൻ ‘ഓളാട’യുടെ സംവിധായകനായ ഷമ്മാസ് ജംഷീർ. മികച്ച നടൻ പപ്പൻ ചിരന്തന (‘ഒറ്റമൈന’). മികച്ച നടി സാവിത്രി (‘തൊണ്ട്യച്ചമ്മ’). സ്പെഷ്യൽ ജൂറി പുരസ്കാരം പൊന്ന്യം ചന്ദ്രന്റെ ‘ഉച്ചക്കഞ്ഞി’ നേടി. കരോക്കെ ഗാനാലാപന മത്സരത്തിൽ പി.കെ.ശിവനന്ദ മികച്ച ഗായികയായി. ശ്രേയ ബാബുരാജിനാണ് രണ്ടാം സ്ഥാനം.
സമാപനസമ്മേളനം ശിശുക്ഷേമസമിതി മുൻ വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി റീജണൽ കോ ഓർഡിനേറ്റർ പി.കെ.ബൈജു അധ്യക്ഷനായി. ബാലകൃഷ്ണൻ കൊയ്യാൽ, സി.മോഹനൻ, രാജീവൻ കാട്ടാമ്പള്ളി, സി.മാധവൻ എന്നിവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമി കണ്ണൂർ റീജണൽ കേന്ദ്രം, കണ്ണൂർ ഫിലിം സൊസൈറ്റി, ഫെഡറേഷൻ ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവ ചേർന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..