തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി : തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി


1 min read
Read later
Print
Share

മുഴപ്പിലങ്ങാട്ടുനിന്ന് മുംബൈയിലേക്ക് 1051 കി.മീ., കന്യാകുമാരിയിലേക്ക് 540

• മുഴപ്പിലങ്ങാട് മഠത്തിൽനിന്നാരംഭിക്കുന്ന മാഹി ബൈപ്പാസ് റോഡിന്റെ പ്രവേശനഭാഗത്ത് ഉയർത്തിയ ഇരുദിശയിലേക്കുമുള്ള അടയാള ബോർഡുകൾ

മുഴപ്പിലങ്ങാട് : ദേശീയപാത 66-ലെ മുഴപ്പിലങ്ങാട്ട്നിന്ന് അഴിയൂർ വരെ നീളുന്ന മാഹി ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്.

1300 കോടിയോളം രൂപ ചെലവഴിച്ചാണ് 18.6 കി.മീറ്റർ നീളത്തിലുള്ള ബൈപ്പാസ് നിർമാണം. അഞ്ചരക്കണ്ടി, ധർമടം, കുയ്യാലി, മാഹി പുഴകൾക്ക് മുകളിലായി നാല് വലിയ പാലങ്ങൾ പൂർത്തിയായി കഴിഞ്ഞു. എറണാകുളത്തെ ഇ.കെ.കെ.കമ്പനിക്കാണ് ഈ റീച്ചിന്റെ നിർമാണക്കരാർ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത്നിന്ന് തുടങ്ങി അഞ്ചരക്കണ്ടി പുഴവരെയുള്ള പാതയുടെ നിർമാണം പൂർത്തീകരിച്ച് റോഡിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. മഠത്തിൽനിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കവാടവും സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തും ഉയരത്തിൽ ഇരുമ്പുതൂൺ സ്ഥാപിച്ച് അതിനുമുകളിലാണ് ദൂരദേശങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്.

വടക്കോട്ടുള്ള ബോർഡിൽ മുംബൈയും മംഗളൂരുവും കണ്ണൂരും തെക്കോട്ടുള്ള ബോർഡിൽ കന്യാകുമാരിയും എറണാകുളവും കോഴിക്കോടും രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലേക്ക് 1051 കിലോമീറ്ററും മംഗളൂരുവിലേക്ക് 158 കിലോമീറ്ററുമാണ് മുഴപ്പിലങ്ങാട്ടുനിന്നുള്ള ദൂരം. കന്യാകുമാരിയിലേക്ക് 540-ഉം എറണാകുളത്തേക്ക് 259 കിലോമീറ്ററുമുണ്ട്. വാഹനങ്ങളുടെ വേഗം രേഖപ്പെടുത്തിയ ബോർഡും റോഡരികിലുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..