കേളകം : അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. മന്ത്രി എ.കെ.ശശീന്ദ്രനെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിങ്ങിനെയും കണ്ട് ചർച്ച നടത്തി.
ആറളം വന്യജീവി സങ്കേതത്തിന്റെ തെക്കെ അതിർത്തിയിൽ 50 മീറ്റർ ദൂരത്തിൽ ജനവാസ മേഖലയെ ഉൾപ്പെടുത്തി കരുതൽ മേഖലയായി നിർദേശിച്ച നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടാണിത്. ജനവാസമേഖലയെ ഉൾപ്പെടുത്തി കരുതൽ മേഖലയായി നിർദേശിച്ചത് തിരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ. അറിയിച്ചു. മന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച. 2021 ജൂലായ് 19-ന് ചേർന്ന ജനപ്രതിനിധികളുടെ യോഗ തീരുമാനം ജനവാസമേഖലയിൽ കരുതൽ മേഖല സീറോ പോയിന്റായിരിക്കണം എന്നായിരുന്നു. എന്നാൽ ജനപ്രതിനിധികളുടെ യോഗതീരുമാനത്തിന് വിരുദ്ധമായിട്ടാണ് 50 മീറ്ററായി നിർദേശിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..