പയ്യന്നൂർ : ഏഴിമലയുടെ ചരിത്രവും സംസ്‌കാരവും പുറംലോകത്തെത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. പള്ളിക്കുന്ന്, പുഴാതി, ചിറക്കൽ പഞ്ചായത്തുകളിലെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ പി.പി.സി. വാക്കേഴ്സ് ക്ലബ്ബാണ് കണ്ണൂർ ദർശൻ എന്ന പേരിൽ നാലിന് പരിപാടി സംഘടിപ്പിക്കുന്നത്. ചേര-ചോള-ചാലൂക്യ-മൂഷക രാജവംശപരമ്പരകളിലൂടെ പുകൾപെറ്റ ഏഴിമലയുടെ മിത്തുകളും ചരിത്രവും സംസ്‌കാരവും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
കുന്നരുവിലെ തറവാട്ട് വീട്ടിൽനിന്ന് ഉച്ചക്ക് 12-ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് നാലുവരെ ഏഴിമലയിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകും. പ്രമുഖ ശില്പി കെ.കെ.ആർ. വെങ്ങരയാണ് സംഘത്തിന്റെ കോ-ഓഡിനേറ്റർ. താഹ മാടായി ഏഴിമലയുടെ ചരിത്രവും കഥകളും വിവരിക്കും. നാടൻകലാരൂപങ്ങൾ ആസ്വദിക്കാനും നാടൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്. വിവിധ പ്രത്യേകതകളുള്ള ജില്ലയിലെ 100 ഗ്രാമങ്ങളെ അടുത്തറിയാനുള്ള യാത്രയുടെ തുടക്കമാണ് സംഘാടകർ ഇതിലൂടെ ഒരുക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..