തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് തലശ്ശേരി വികസനവേദി ശനിയാഴ്ച 10 മുതൽ അഞ്ചുവരെ തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ ഏകദിന ഉപവാസം നടത്തും. കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും.
തലശ്ശേരി-മൈസൂരു റെയിൽപ്പാത യാഥാർഥ്യമാക്കുക, ടിക്കറ്റ് കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കുക, സ്റ്റേഷനിലെ തകർന്ന മേൽക്കൂര മാറ്റുക, വിശ്രമമുറിയുടെ സൗകര്യം വർധിപ്പിക്കുക, വന്ദേഭാരത് ഉൾപ്പെടെയുള്ള തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.
കെ.വി. ഗോകുൽദാസ്, സജീവ് മാണിയത്ത്, ഇ.എം. അഷറഫ്, പ്രൊഫ. എ.പി. സുബൈർ, സി.പി. അഷറഫ്, സി. സമീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..