Caption
കണ്ണൂർ : ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും യു.ഡി.എഫിന് ജയം. ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ്. പിടിച്ചെടുത്തു. 28 വർഷത്തിന് ശേഷമാണ് ചെറുതാഴത്ത് യു.ഡി.എഫ്. ജയിക്കുന്നത്. ഇതോടെ പ്രതിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ യു.ഡി.എഫിന് ഒരംഗമായി. കണ്ണൂർ കോർപ്പറേഷനിലെ പള്ളിപ്രം ഡിവിഷൻ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. നിലനിർത്തി.
കഴിഞ്ഞതവണ എൽ.ഡി.എഫ്. ഒറ്റവോട്ടിന് ജയിച്ച വാർഡാണ് ചെറുതാഴത്തെ കക്കോണി. അവിടെ 80 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി യു.രാമചന്ദ്രൻ ജയിച്ചത്. കഴിഞ്ഞതവണയും യു.രാമചന്ദ്രനായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി. പഞ്ചായത്തിൽ 16 വാർഡുകളിലും എൽ.ഡി.എഫ്. അംഗങ്ങളായിരുന്നു ഇതുവരെ. ഇപ്പോൾ സിപി.എമ്മിന് 14. സി.പി.ഐ.ക്ക് ഒന്ന്. കോൺഗ്രസ് ഒന്ന്. സി.പി.എം. അംഗമായിരുന്ന കെ.കൃഷ്ണന്റെ മരണത്തെത്തുടർന്നാണ് കക്കോണിയിൽ തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ 45 വോട്ട് നേടിയിരുന്ന ബി.ജെ.പി. ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.
പള്ളിപ്രത്ത് റെക്കോഡ് ഭൂരിപക്ഷംകണ്ണൂർ കോർപ്പറേഷനിലെ പള്ളിപ്രത്ത് 1015 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് മുസ്‌ലിം ലീഗിലെ എ.ഉമൈബ ജയിച്ചത്. കഴിഞ്ഞതവണത്തേതിനേക്കാൾ 314 വോട്ടുകൾ കൂടുതൽ ലഭിച്ചു. കോർപ്പറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ലീഗ് കൗൺസിലർ പി.കെ.സുമയ്യ രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്.
വോട്ട്നിലപള്ളിപ്രം
ആകെ -4,310
പോൾചെയ്തത് 3,168
എ.ഉമൈബ
(യു.ഡി.എഫ്.) 2,006
ടി.വി.റുക്സാന
(എൽ.ഡി.എഫ്.) 991
അഡ്വ. ശ്രദ്ധ രാഘവൻ
(ബി.ജെ.പി.) 171വോട്ടുനിലകക്കോണി
ആകെ 1282
പോൾചെയ്തത് 1098
യു.രാമചന്ദ്രൻ
(യു.ഡി.എഫ്.) 589
സി.കരുണാകരൻ
(എൽ.ഡി.എഫ്.) 509
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..