കണ്ണൂർ : സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജൂൺ ഏഴുമുതൽ സ്വകാര്യബസുകൾ പണിമുടക്കും. വിദ്യാർഥി കൺസഷൻ ചാർജ് വർധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് ഒഴിവാക്കിയുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
അഞ്ചിന് 10 മണിമുതൽ കളക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും. ബസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. ഒ. പ്രദീപൻ, സി. മോഹനൻ, ടി. രാധാകൃഷ്ണൻ, പി. അജിത്ത്, എസ്. അഷ്റഫ്, എം.കെ. അസീൽ, എം. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..