കണ്ണൂർ : മൃഗസംരക്ഷണവകുപ്പിൽനിന്ന് വിരമിക്കുന്ന ജില്ലയിലെ വെറ്ററിനറി ഡോക്ടർമാർക്ക് ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ (െഎ.വി.എ.) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ. ലേഖ, മൃഗസംരക്ഷണ പരിശീലനകേന്ദ്രം പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. പി. പ്രിയ, മുൻ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. തോമസ് ജേക്കബ്, മേഖലാ രോഗനിർണയ ലാബ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.വി. ബാലഗോപാൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി.വി. ജയമോഹൻ, മട്ടന്നൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ജി. രാമ അറുമുഖം, അസി. പ്രോജക്ട് ഓഫീസർ ഡോ. ജി. ശക്തിവേൽ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ.വി.എ. ജില്ലാ പ്രസിഡന്റ് ഡോ. എം.പി. ഗിരിഷ് ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്ത്, ഐ.വി.എ. ജില്ലാ സെക്രട്ടറി ഡോ. കെ.സി. അർജുൻ, ഡോ. ടി. ശ്രീധർ രാജൻ, ഡോ. സന്തോഷ്‌കുമാർ, ഡോ. കെ.ആർ. സന്ദീപ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..