പേരാവൂർ : കുണ്ടും കുഴിയും പൊട്ടിപ്പൊളിഞ്ഞ ടാറിങ്ങും കാരണം ഗതാഗതം ദുഷ്‌കരമായ കുനിത്തല-വായന്നൂർ റോഡ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗതാഗതയോഗ്യമാക്കി.
5.90 ലക്ഷം രൂപ ചെലവഴിച്ചാണ് കുനിത്തലമുക്കുമുതൽ 2.160 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയത്. റോഡിന് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ മുൻപ് ഏഴരക്കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതികപ്രശ്‌നങ്ങളാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഫണ്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് റോഡ് നവീകരണം വർഷങ്ങളോളം വൈകിയത്. റോഡിന്റെ ദയനീയസ്ഥിതിയും ഓട്ടോത്തൊഴിലാളി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം താത്കാലികമായി റോഡ് അറ്റകുറ്റപ്പണി നടത്തിയതും മാതൃഭൂമി വാർത്ത നല്കിയിരുന്നു.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുനിത്തല സ്വാശ്രയസംഘം, ഇസ്‌ക്ര കുനിത്തല കൂട്ടായ്മ, കുനിത്തല ജനകീയ കമ്മിറ്റി തുടങ്ങിയവ വിവിധ രീതിയിൽ സമരരംഗത്തിറങ്ങുകയും ചെയ്തു.
ഇതോടെ പേരാവൂർ പഞ്ചായത്തധികൃതർ മെയിന്റനൻസ് ഗ്രാന്റിലുൾപ്പെടുത്തി റോഡ് അടിയന്തര പ്രാധാന്യത്തോടെ ഗതാഗതയോഗ്യമാക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..