കൂത്തുപറമ്പ് സമ്പൂർണ മാലിന്യമുക്തമണ്ഡലമാക്കും


1 min read
Read later
Print
Share

പാനൂർ :കൂത്തുപറമ്പ് സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമായി പ്രഖ്യാപിക്കാനൊരുങ്ങുന്നു. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ശുചിത്വപൂർണമാക്കിയും മാലിന്യസംസ്കരണം ഉറപ്പാക്കിയും 2024 മാർച്ച് 31-നു മുൻപായി പ്രഖ്യാപനം നടത്തുന്നതിനായുള്ള കർമപദ്ധതികൾക്ക് രൂപം നൽകി.

എം.എൽ.എ. ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അഞ്ചിന് കൂത്തുപറമ്പ് നഗരസഭയെ വലിച്ചെറിയൽമുക്തമാക്കുന്ന പ്രഖ്യാപനം നടത്താനും കോട്ടയത്ത് ഹരിതസഭ ചേരാനും തീരുമാനിച്ചു. സ്കൂൾ പരിസരത്തും വഴിയിലുമായി മിഠായികളുടെയും മറ്റും പായ്ക്കറ്റുകൾ കളയുന്ന സ്ഥിതിയുണ്ടെന്നും മാലിന്യകൊട്ടകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളും വാർഡ്തല ശുചിത്വ കമ്മിറ്റികളും മുൻകൈയെടുക്കണമെന്നും യോഗം നിർദേശിച്ചു. വീടുകളിൽനിന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും യഥാസമയം സംസ്കരിക്കാനുമുള്ള നടപടികൾ ഊർജിതമാക്കും. ഇതിനായി വീടുകളിൽനിന്ന് യൂസർ ഫീ ഈടാക്കും. 100 ശതമാനം യൂസർ ഫീ ഈടാക്കുന്ന സ്ഥാപനമായി ഓരോ തദ്ദേശസ്ഥാപനവും മാറണമെന്നും യോഗം നിർദേശിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..