കേളകം : ചീങ്കണ്ണി പുഴയോരത്ത് 50 മീറ്റർ ബഫർസോൺ നിർദേശം നിലനിൽക്കുന്നതിനാൽ സണ്ണി ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ വീണ്ടും സംയുക്ത ബഫർസോൺ കമ്മിറ്റി യോഗം ചേരണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.ആറളം വന്യജീവി സങ്കേതത്തിന്റെ കേളകം പഞ്ചായത്തിൽ അതിർത്തി പങ്കിടുന്ന വാർഡുകളിലെ ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ പഞ്ചായത്തംഗം തുടങ്ങിയവരെയും യോഗത്തിൽ പങ്കെടുപ്പിക്കണം. കരുതൽ മേഖല 50 മീറ്ററാക്കി പ്രഖ്യാപിച്ചതിനെതിരേ പ്രദേശത്തെ 5,000 ആളുകൾ ഒപ്പിടുന്ന ഭീമ ഹർജി കിഫയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും നൽകുമെന്നും ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ, സെക്രട്ടറി റോബിൻ മുഞ്ഞനാട്ട് എന്നിവർ പറഞ്ഞു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..