കൂടാളി : സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ നേതൃത്വത്തിൽ കൂടാളി പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ ‘ജൈവവൈവിധ്യ സംരക്ഷണം: വർത്തമാനം, ഭാവി’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വിജയകുമാർ ബ്ലാത്തൂർ വിഷയം അവതരിപ്പിച്ചു. വായനശാലാ പ്രസിഡന്റ് പി.കെ. വേണുഗോപാലൻ അധ്യക്ഷനായി. കൂടാളി പഞ്ചായത്ത് ബി.എം.സി. വൈസ് പ്രസിഡന്റ് കെ. മോഹനൻ, കോയോടൻ മോഹനൻ, സി. സുരേഷ്‌ബാബു എന്നിവർ സംസാരിച്ചു.
കൂടാളി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രവും പുസ്തകകോർണറും പ്രവർത്തനമാരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..