Caption
പാപ്പിനിശ്ശേരി : തുരുത്തിയിൽ ദേശീയപാതാ വികസന പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ പ്രദേശത്തെ കണ്ടൽക്കാടുകൾക്ക് വൻ നാശം .പാപ്പിനിശ്ശേരി വേളാപുരം മുതൽ തുരുത്തി വളപട്ടണം പുഴയോരം വ രേയുള്ള ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ ചുരുങ്ങിയത് ഏഴ് ഹെക്ടറോളം കണ്ടൽ വനമേഖലയാണ് മണ്ണിനടിയിലായത്. റോഡിനായി മണ്ണിട്ടുയർത്തുന്നതിനിടയിൽ ആയിരക്കണക്കിന് കണ്ടൽ ചെടികൾ വെട്ടിനശിപ്പിച്ചിരുന്നു.
ഇേതാടൊപ്പം നിലവിൽ റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തിയും നിർമിക്കുകയാണ്. ഇതിന്റെഭാഗമായി പുതിയ പാതയുടെ ഇരുവശവും വലിയ കുഴികളുണ്ടാക്കുന്നതിനായി വൻതോതിലാണ് ചെളിയും മറ്റ് മാലിന്യങ്ങളും ഇരുഭാഗത്തേയും കണ്ടൽ വന മേഖലകളിലേക്ക് തള്ളുന്നത്. ഇതോടെയാണ് പുതിയ റോഡിന്റെ ഇരുഭാഗത്തും അവശേഷിച്ച നിരവധി ഏക്കർ കണ്ടൽവനമേഖല കൂടി ഉണങ്ങിത്തുടങ്ങിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള പ്രദേശമായിരുന്നു പാപ്പിനിശ്ശേരി. അതിക്രമവും വ്യവസായവത്‌കരണവും സജീവമായതോടെ ഇതിനകംതന്നെ നിരവധി ഹെക്ടർ കണ്ടൽ വനമേഖല നശിപ്പിക്കപ്പെട്ടു. 1990 മുതൽ 2022 വരേയുള്ള കാലഘട്ടത്തിലാണ് പാപ്പിനിശ്ശേരിയിലെ കണ്ടൽ വനമേഖല വലിയ തോതിൽ നശിപ്പിക്കപ്പെട്ടത്. ഈ കാലഘട്ടത്തിൽ പ്രദേശത്തെ കണ്ടൽ വനമേഖല 40 ശതമാനമായി കുറഞ്ഞതായാണ് പരിസ്ഥിതി പ്രവർത്തകരുടെ പഠനം വ്യക്തമാക്കുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആദ്യം പുറത്തുവിട്ട രണ്ട് അലൈൻമെൻറുകൾക്കും വിരുദ്ധമായാണ് മൂന്നാമത്തെ അലൈൻമെന്റ് പുറത്തുവന്നത്. ഇതാണ് തുരുത്തിയിലെ കണ്ടൽ വനമേഖലയുടെ നടുവൊടിച്ച് വലിയ തോതിൽ നാശത്തിന് കാരണമായത്. തുരുത്തിഭാഗത്തെ പ്രധാന വ്യവസായശാലകൾ സംരക്ഷിക്കാൻ സമൃദ്ധമായ കണ്ടൽവനമേഖല വഴിയാണ് ‘വളഞ്ഞും തിരിഞ്ഞും തുരുത്തി ബൈപ്പാസ്’ എന്ന പേരിട്ട് തിരിച്ചുവിട്ടത്.'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..