തലശ്ശേരി : ബഹുമുഖ പ്രതിഭയായ വൈദികനായിരുന്നു കഴിഞ്ഞദിവസം അപകടത്തിൽ മരിച്ച ഫാ. മനോജ് ഒറ്റപ്ലാക്കലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. തലശ്ശേരിയിൽ മൾട്ടി മീഡിയ ആർട്ടിസ്റ്റ് ഫോറത്തിന്റെ ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം വത്തിക്കാൻ സന്ദർശിച്ചപ്പോൾ മനോജ് മണ്ണുകൊണ്ട് വരച്ച സെയ്ന്റ് ജോസഫിന്റെ ചിത്രം പോപ്പിന് നൽകിയത് ആർച്ച് ബിഷപ്പ് അനുസ്മരിച്ചു.
ചിത്രം മാർപാപ്പയ്ക്ക് ഇഷ്ടമായി. മനോജ് വരച്ച ചിത്രങ്ങളുടെ പ്രദർശനം തലശ്ശേരിയിൽ നടത്താൻ സൗകര്യമൊരുക്കണമെന്ന സ്പീക്കറുടെ നിർദേശവുമായി സഹകരിക്കുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുനാറാണി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ഫാ. ജോ മാളക്കാരൻ, സെൽവൻ മേലൂർ, സിസ്റ്റർ പ്രിൻസി ആന്റണി, പി. ജനാർദനൻ, പൊന്ന്യം കൃഷ്ണൻ, കെ. സുരേശൻ, അനീഷ് പാതിരിയാട്, കെ. സുരേന്ദ്രൻ, കെ.ഇ. സുലോചന, പ്രൊഫ. എ.പി. സുബൈർ, പ്രൊഫ. എസ്. ഗ്രിഗറി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..