ഫാ. ജോൺ വടക്കുംമൂല: നിർമലഗിരിയുടെ രാജശില്പി


1 min read
Read later
Print
Share

കൂത്തുപറമ്പ് : നിർമലഗിരി കോളേജിന് ഭൗതികസാഹചര്യങ്ങളൊരുക്കുന്നതിലും അക്കാദമിക വളർച്ചയിലും നിർണായക പങ്കുവഹിച്ചിരുന്ന വൈദികനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഫാ. ജോൺ വടക്കുംമൂല.

1966 നവംബർ 28-നാണ് അദ്ദേഹം തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള നിർമലഗിരി കോളേജിലെത്തുന്നത്. നിർമലഗിരി ഇടവക വികാരി, കോളേജ് ബർസാർ, ഹോസ്റ്റൽ വാർഡൻ എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചു. 1973 -ൽ പൊളിറ്റിക്സ് ലക്ചററായി നിയമിക്കപ്പെട്ടു. 1987 ഒക്ടോബർ ആറിന് നിർമലഗിരി കോളേജ് പ്രിൻസിപ്പലായി സ്ഥാനമേറ്റു.

1995 മാർച്ച് 31-ന് വിരമിക്കുന്നതുവരെ നിർമലഗിരി കോളേജിനെ അദ്ദേഹം മുന്നിൽനിന്ന് നയിച്ചു. കോളേജിന്റെ ഇന്നത്തെ ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം രൂപകൽപ്പന ചെയ്തത് അദ്ദേഹമായിരുന്നു. നിരവധി ബിരുദ കോഴ്സുകൾ തുടങ്ങിയതും അദ്ദേഹം പ്രിൻസിപ്പലായിരുന്ന കാലത്താണ്. കോളേജിൽനിന്ന് വിരമിച്ച് മറ്റുസ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുമ്പോഴും കോളേജിന്റെ പ്രധാന പരിപാടികളിലെല്ലാം പങ്കെടുത്തു. കോളേജിന്റെ സുവർണജൂബിലി ആഘോഷ പരിപാടികളിൽ ആദ്യാവസാനം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..