കണ്ണൂർ : രാജസ്ഥാൻ കൈത്തറി കരകൗശലമേള രണ്ടുമുതൽ 19 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനവും കരകൗശല വസ്തുക്കൾക്ക് 10 ശതമാനവും കിഴിവ് ലഭിക്കും.
കൈത്തറി കിടക്കവിരികൾ, മേശവിരികൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിഷിങ് തുണിത്തരങ്ങൾ എന്നിവ ഇവിടെ ലഭിക്കും. പുരാതന രീതിയിലുള്ള ആഭരണങ്ങളും വാങ്ങാം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പരമ്പരാഗത സാരികളാണ് മേളയുടെ മുഖ്യ ആകർഷണം.
വീട്ടിനകത്തും പുറത്തും വളർത്താവുന്ന ചെടികളും ഫലവർഗ ചെടികളും മേളയിൽ ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തനസമയം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..