പള്ളൂരിൽ ബി.ജെ.പി. രാഷ്ട്രീയവിശദീകരണ പൊതുയോഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
പള്ളൂർ : മയ്യഴിയുടെ വികസനത്തിന് ബി.ജെ.പി. പ്രതിജ്ഞാബദ്ധമാണെന്ന് ബി.ജെ.പി. ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. പള്ളൂരിൽ ബി.ജെ.പി. രാഷ്ട്രീയവിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
40 വർഷം പള്ളൂരിലെ 220 കുടുബങ്ങൾ അനുഭവിച്ച യാതനകളും വേദനകളും പരിഗണിച്ച് മാഹി ബൈപ്പാസ് പ്രശ്നം പരിഹരിച്ചത് നരേന്ദ്രമോദി സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പി. മാഹി മണ്ഡലം പ്രസിഡന്റ് എ. ദിനേശൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. കേരള സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു മുഖ്യഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി. പ്രബീഷ്‌കുമാർ, ഹരിദാസ് പന്നത്തറ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..