കുഞ്ഞിമംഗലം : തെരുവിലെ മത്സ്യമാർക്കറ്റിനടുത്തുള്ള പഞ്ചായത്ത് കിണർ രണ്ടുലക്ഷം രൂപയിലധികം രൂപ ചെലവഴിച്ച് പുതുക്കിപ്പണിതെങ്കിലും വെള്ളമില്ല. പഞ്ചായത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റിലെ വ്യാപാരികൾ ഉൾപ്പെടെ ഇതുകാരണം ദുരിതത്തിലായി.
കഴിഞ്ഞ കാലവർഷത്തിലാണ് കിണർ താഴ്ന്നു പോയത്. പുതുക്കിപ്പണിതെങ്കിലും വേനൽക്കാലത്ത് വെള്ളമില്ല. ദീർഘവീക്ഷണവുമില്ലാതെ പുതുക്കിപ്പണിതതാണ് ഈ ദുരിതാവസ്ഥയ്ക്ക് കാരണമായതെന്നാണ് ആക്ഷേപം. മത്സ്യമാർക്കറ്റിനു പുറമേ ധാരാളം പേർ പാലളയ്ക്കുന്ന ഒരു പാൽ സൊസൈറ്റി കൂടി ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർ പലപ്പോഴും തൊട്ടടുത്തുള്ള വീട്ടുകാരുടെ സഹായത്താലാണ് കാര്യങ്ങൾ നടത്തുന്നത്. ഇതിനു പുറമെ ഇവിടെ വലിയ തുക ചെലവഴിച്ച് ശൗചാലയം പണിതതല്ലാതെ അവിടെയും വെള്ളം ലഭിക്കുന്നതിന് യാതൊരു സൗകര്യവും ഒരുക്കിയില്ല. അതിനാൽ ഇതു വൃത്തികേടാകാതിരിക്കാൻ പൂട്ടിയിട്ടിരിക്കുകയാണ്.
കിണർ പുതുക്കിപ്പണിയുമ്പോൾ ആഴം കൂട്ടി മോട്ടോർ ഘടിപ്പിച്ച് മുകളിലെ സംഭരണിയിലേക്ക് വെള്ളംപമ്പ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നുവെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമായേനെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..