അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതകളുടെ പൂരക്കളി അരങ്ങേറ്റത്തിൽ നിന്ന്
പയ്യന്നൂർ : കോറോം രക്തസാക്ഷി ദിനം 75-ാം വാർഷികത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോറോം ഈസ്റ്റ് വില്ലേജ് മഹിളാസംഗമവും പരിശീലനം പൂർത്തിയാക്കിയ വനിതകളുടെ പൂരക്കളി അരങ്ങേറ്റവും നടത്തി.
ഒൻപതുമുതൽ 60 വയസ്സുവരെയുള്ള കുട്ടികളെയും വനിതകളെയും ഉൾപ്പെടുത്തി ഭാസ്‌കരൻ പരവന്തട്ട, സുരേശൻ പരവന്തട്ട എന്നിവരുടെ നേതൃത്വത്തിൽ 103 ദിവസത്തെ പരിശീലനത്തിനുശേഷം 31 പേരാണ് അരങ്ങേറിയത്.
അരങ്ങേറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അധ്യക്ഷയായി. എ.എം. സപ്‌ന, വി.പി. മോഹനൻ, പി. ശ്യാമള, എം. അമ്പു, വി.വി. ഗിരീഷ്‌കുമാർ, പി. ശകുന്തള, പി. ഗംഗാധരൻ, വി.വി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..