കണ്ണൂർ : കണ്ണൂർ സൗത്ത് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഐ ട്രസ്റ്റ് കണ്ണാസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. തെക്കിബസാർ പാലക്കാട്ട് സ്വാമി മഠം റോഡിൽ ദേശവർധിനി വായനശാലയിലായിരുന്നു ക്യാമ്പ്.
വാർഡ് കൗൺസിലർ അഡ്വ. പി.കെ.അൻവർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.എൻ.രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വിജയൻ, ഡോ. ഗിരിജാദേവി എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ.പി.സഹദേവൻ സമ്മാനം നൽകി. സൗജന്യ കണ്ണട വിതരണവുമുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..