പിലാത്തറ : സാമൂഹിക പൊതുരംഗങ്ങളിലെ നിശ്ശബ്ദ പ്രവർത്തകനും വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുമുള്ള വ്യക്തിയുമായിരുന്നു പുറച്ചേരിയിൽ അന്തരിച്ച അഡ്വ. പി.ഈശ്വരൻ നമ്പൂതിരി. ചെറുപ്പത്തിൽ പുരോഗമന ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും രാഷ്ടീയ-സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റായി. ഒരുവർഷം സേവനമനുഷ്ഠിച്ച ശേഷം രാജിവെച്ചു.
തുടർന്ന് സ്വതന്ത്ര ചിന്താഗതിയിലൂടെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ മൂല്യശോഷണത്തെ തുറന്ന് എതിർക്കുകയും സാമൂഹിക-സാമുദായിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. മലബാറിൽ നമ്പൂതിരി സമാജത്തിന്റെ സംഘാടകരിൽ പ്രധാനിയായിരുന്നു. ഏഴിലോട് വിദ്യാപോഷിണി വായനശാല, പുറച്ചേരി മദ്യവർജനസമിതി തുടങ്ങിയവയുടെ പ്രധാന സംഘാടകനാണ്.
പുറച്ചേരി ഗവ. എൽ.പി. സ്കൂൾ യു.പി.യായി ഉയർത്തുന്നതിന് കെട്ടിടമടക്കമുള്ള ഭൗതികസൗകര്യങ്ങളൊരുക്കാൻ നേതൃനിരയിൽ പ്രവർത്തിച്ചു. നാടിന്റെ വികസനകാര്യങ്ങളിലടക്കം വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആറ് പതിറ്റാണ്ട് കാലം അഭിഭാഷകനെന്ന നിലയിലും പയ്യന്നൂരും പരിസരങ്ങളിലും വലിയൊരു സൗഹൃദത്തിന്റെ ഉടമകൂടിയാണ് ഈശ്വരൻ നമ്പൂതിരി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..