കണ്ണൂർ : പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകംവഴി ജില്ലയിൽ 36,871 പേർ അപേക്ഷകൾ സമർപ്പിച്ചു. അവസാനദിവസമായ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ ലഭിച്ച അപേക്ഷകളാണിത്.
സംസ്ഥാനത്തുടനീളം 4,58,773 പേരാണ് ആകെ അപേക്ഷകൾ സമർപ്പിച്ചത്. ഇതരജില്ലകളിൽനിന്നായി 2213 പേർ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ സ്പോർട്സ് ക്വാട്ടയിൽ 256 അപേക്ഷകൾ സ്ഥിരീകരിച്ചു. 35 അപേക്ഷകൾ സ്പോർട്സ് കൗൺസിൽ വേരിഫിക്കേഷൻ പൂർത്തിയാക്കി. ആറ് അപേക്ഷകൾ അംഗീകരിച്ചു.
ക്ലാസുകൾ ജൂലായ് അഞ്ചുമുതൽ
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 13-ന് പ്രസിദ്ധീകരിക്കും. 19-നാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. മുഖ്യ അലോട്ട്മെന്റ് ജൂലായ് ഒന്നിന് പുറത്തുവിടും. ജൂലായ് അഞ്ചിനാണ് ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
അതേസമയം, ജില്ലയിൽ ഒൻപത് സ്കൂളുകളിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിച്ചു. 34,975 വിദ്യാർഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി. പൂർത്തിയാക്കി ഉപരിപഠനത്തിന് അർഹത നേടിയത്.
അധിക ബാച്ചുകൾ
(ബ്രാക്കറ്റിൽ സബ്ജക്ട് കോമ്പിനേഷൻ)
. പാലയാട് ഗവ. എച്ച്.എസ്.എസ്. (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി)
2. തോട്ടട ഗവ. എച്ച്.എസ്.എസ്. (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി)
3. കണ്ണൂർ ഗവ. ടൗൺ എച്ച്.എസ്.എസ്. (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
4. കൂത്തുപറമ്പ് ഗവ. എച്ച്.എസ്.എസ്. (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
5. കണ്ണൂർ ഗവ. സിറ്റി എച്ച്.എസ്.എസ്. (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
6. മാലൂർ ജി.എച്ച്.എസ്.എസ്. തോലമ്പ്ര (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
7. കോട്ടയം മലബാർ ജി.എച്ച്.എസ്.എസ്. (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോളജി)
8. പരിയാരം കെ.കെ.എൻ.പി.എം. ഗവ. വി.എച്ച്.എസ്.എസ്. (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
9. പരിയാരം കെ.കെ.എൻ.പി.എം. ഗവ. വി.എച്ച്.എസ്.എസ്. (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..