കോണ്‍ഗ്രസ് ഗ്രന്ഥാലയം: ഉദ്ഘാടനപ്പിറ്റേന്ന് ശിലാഫലകം തകര്‍ത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം, ശിലാഫലകം തകർത്ത നിലയിൽ | Photo: PTI, Mathrubhumi

ചപ്പാരപ്പടവ്: ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നുതന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഗ്രന്ഥാലയത്തിന്റെ ശിലാഫലകം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ അടിച്ചുതകർത്തു.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് കൂവേരി, പട്ടത്താരി സിജിനേഷ് എന്നിവർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കൂവേരി കൊട്ടക്കാനത്തെ സുഭാഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനശിലാഫലകമാണ് തകർത്തത്. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റും മുൻ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. പി.പി.ബാലനാണ് നിർവഹിച്ചത്.

ഇതിന്റെ ശിലാഫലകമാണ് ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ തകർക്കപ്പെട്ടത്.

വായനശാലാ കമ്മിറ്റിയിലുണ്ടായ ചില പടലപ്പിണക്കങ്ങളാണ് ശിലാഫലകം തകർക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.

നേരത്തേയുണ്ടായിരുന്ന കമ്മറ്റിയിൽനിന്ന് പിന്നീട് വിട്ടുനിന്നിരുന്ന സജിനേഷും ശ്രീജിത്തും ഉൾപ്പെടെയുള്ളവർ, ഉദ്ഘാടനം നടത്തിയാൽ ഫലകം തകർക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നതായി വായനശാലാ പ്രസിഡന്റ് പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം ശിലാഫലകം തകർത്തശേഷം തങ്ങൾ തന്നെയാണ് ഇത് ചെയ്തതെന്ന് ഇവർ വായനശാലയിലെത്തി മറ്റുള്ളവരോട് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു.

വായനശാലാ നിർമാണത്തിൽ സജീവമായി പ്രവർത്തിച്ച തങ്ങളെ അവഗണിച്ചതും നിർമാണത്തിന്റെ കണക്ക് പറയാത്തതുമാണ് ഫലകം തകർക്കാൻ കാരണമെന്നും വ്യക്തമായിട്ടുണ്ട്.

പതിനായിരം രൂപയോളം നഷ്ടമുണ്ടായതായി ഗ്രന്ഥാലയം പ്രസിഡന്റ് എ.പി.കെ.വൽസൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Content Highlights: kannur congress subhash library attack by youth congress leader

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..