യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, സ്ത്രീക്ക് തുണയായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ


കെ.എസ്.ആർ.ടി.സി

പയ്യന്നൂർ : യാത്രക്കിടയിൽ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച യാത്രക്കാരിക്ക് തുണയായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. കോട്ടയം സ്വദേശിനി സാലി തോമസിനാണ് (61) സർവീസിനിടയിലും അടിയന്തര വൈദ്യസഹായം ലഭ്യമാക്കി ജീവനക്കാർ തുണയായത്.

ശനിയാഴ്ച രാവിലെ എട്ടരയോടെ തൃശ്ശൂർ-കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം.

പയ്യന്നൂരെത്താനായപ്പോഴാണ് യാത്രക്കാരിക്ക് തലകറക്കം അനുഭവപ്പെട്ടത്. ഇവരുടെ ദേഹാസ്വസ്ഥ്യ വിവരം സഹയാത്രികർ കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തിയത്.

ഉടൻ ബസ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ച് യാത്രക്കാരിക്ക് വൈദ്യസഹായം ഉറപ്പുവരുത്തി. ഇതിനുശേഷമാണ് ബസ് കാസർകോട്ടേക്കുള്ള യാത്ര തുടർന്നത്.

Content Highlights: kannur ksrtc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..