സൂക്ഷിക്കണം തീവണ്ടി പാഴ്സലിൽ വരുന്ന മീൻ; ശ്രദ്ധിച്ചില്ലെങ്കിൽ കേടായവ വിപണിയിലെത്തും


2 min read
Read later
Print
Share

ഐസ് സുരക്ഷ ഇല്ലെങ്കിൽ മീനിൽ ബാക്ടീരിയ കയറി കേടാകാൻ സാധ്യത കൂടുലാണെന്ന് ഭക്ഷ്യസുരക്ഷാ ലാബ് അനലിസ്റ്റുമാർ പറഞ്ഞു

Caption

കണ്ണൂർ: തീവണ്ടികളിലെ പാഴ്സൽ വാനിൽ എത്തുന്നത് തിരണ്ടിമുതൽ കല്ലുമ്മക്കായവരെ. ശ്രദ്ധിച്ചില്ലെങ്കിൽ കേടായ മീൻ വിപണിയിലെത്തും. മുംബൈ, ചെന്നൈയിൽ എന്നിവിടങ്ങളിൽനിന്നുള്ള മീൻ 14-16 മണിക്കൂർ കഴിഞ്ഞാണ്‌ ഇവിടെ എത്തുന്നത്.

ഐസ് നിറച്ച തെർമോക്കോൾ ബോക്സിലാണ് മീൻ വരുന്നത്. ചെന്നൈയിൽനിന്ന് തിരണ്ടി, അയക്കൂറ, മുംബൈയിൽനിന്ന് ആവോലി, മാന്തൾ, ആലപ്പുഴ, മംഗളൂരു ഭാഗത്തുനിന്ന് കല്ലുമ്മക്കായ എന്നിവ എത്തുന്നു. ഗുജറാത്ത് വണ്ടികളിലും മീൻ പാഴ്സൽ വരുന്നുണ്ട്‌. മത്തി, അയല ഉൾപ്പെടെ കേരള തീരത്തുനിന്ന് തീവണ്ടി കയറും.

ഐസ് സുരക്ഷ ഇല്ലെങ്കിൽ മീനിൽ ബാക്ടീരിയ കയറി കേടാകാൻ സാധ്യത കൂടുലാണെന്ന് ഭക്ഷ്യസുരക്ഷാ ലാബ് അനലിസ്റ്റുമാർ പറഞ്ഞു. തീവണ്ടിയിൽ പാഴ്സലായി അയച്ച മീൻ ഇറക്കേണ്ട സ്റ്റേഷനിൽ ഇറക്കാതെ ചീഞ്ഞളിഞ്ഞ് പുഴുക്കളരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ കല്ലുമ്മക്കായ കുഴിച്ചുമൂടിയിരുന്നു. മീൻ ബോക്സിന്റെ തെർമോക്കോൾ ഭാഗം വെള്ളം നനഞ്ഞ് പരക്കുന്നത് പല സ്റ്റേഷനുകളിലും കാണാം. ബോക്സിനുള്ളിൽ വായു കയറി ഐസ് ഉരുകുന്നതാണ് കാരണം.

കണ്ണൂരടക്കമുള്ള സ്റ്റേഷനുകളിൽ മൂന്ന് മിനിറ്റ്‌ മാത്രമാണ് വണ്ടിനിർന്നുന്നത്‌. മീൻ ഉൾപ്പെടെ ഈ സമയം കയറ്റിയിറക്കണം. ബോക്സ് വളരെ വേഗത്തിൽ വാനിൽ കയറ്റുമ്പോൾ ഉടവ് വരുന്നതായി ഏജൻസിക്കാർക്ക് പരാതിയുണ്ട്.

രണ്ട് ഉദ്യോഗസ്ഥർ മാത്രം

തീവണ്ടികളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലുള്ളത് രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം. രണ്ട് ഡിവിഷനുകളിൽ ആരോഗ്യസുരക്ഷയും ഭക്ഷണ ഗുണനിലവാരവും ഇവർ പരിശോധിക്കണം. മണത്തിലോ മറ്റോ അസ്വാഭാവികത തോന്നിയാൽ റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥർ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം അറിയിക്കും. അവർ സാമ്പിൾ എടുക്കും. കേരളത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം അനലറ്റിക്കൽ ലാബുകളിലാണ് പരിശോധനാസൗകര്യം ഉള്ളത്.

മോശം മീൻ വിൽക്കാറില്ല

കൃത്യമായി പൊതിഞ്ഞാണ് തീവണ്ടി വഴി മീൻ പാഴ്സൽ എത്തുന്നതെന്ന്് ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.എം.എ. മുഹമ്മദ് പറഞ്ഞു. തെർമോക്കോൾ പൊതിയിൽ 50-50 ശതമാനം മീനും ഐസും ഇടും. ഇറക്കുന്ന മത്സ്യം മോശമാണെന്ന് മനസ്സിലായാൽ അത് വിൽക്കരുതെന്നാണ് നിർദേശം. മംഗളൂരു ഉൾപ്പടെയുള്ളവർക്ക് മീൻ പൊടിയാക്കാൻ നൽകും. വളം നിർമാണത്തിനും ഉപയോഗിക്കുന്നു.

ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

കടൽമത്സ്യം കരയിലെത്തുമ്പോൾതന്നെ കുറച്ച് ദിവസം വൈകും. അവ കൃത്യമായി ഐസ് ഇട്ട് പൊതിഞ്ഞില്ലെങ്കിൽ കേടുവരും. ചെമ്മീൻ മുതലായവ പാഴ്സലാക്കുമ്പോൾ പ്രത്യേകശ്രദ്ധ വേണം.

വളർത്തുമത്സ്യങ്ങൾ പാക്ക് ചെയ്യുമ്പോൾ മുകൾഭാഗം മാത്രം ഐസ് വെക്കുന്നത് മൂലം കേടുവന്നിട്ടുണ്ട്. കല്ലുമ്മക്കായ വളരെ സൂക്ഷിക്കണം. ചൂടോ തണുപ്പോ പറ്റില്ല. അധികസമയം എടുത്താൽ തോട് തുറക്കും.

Content Highlights: kannur parcel fish ice thermocol box may get bacteria spoiled

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..