ഇപ്പോള്‍തന്നെ 12 രൂപയുടെ വ്യത്യാസം; ശനിയാഴ്ച മുതല്‍ 14 ആകും; മാഹി പെട്രോളിന് ഇനിയും ആളുകൂടും


1 min read
Read later
Print
Share

.

കണ്ണൂർ : രണ്ടുദിവസം കൂടിക്കഴിഞ്ഞാൽ മാഹി പെട്രോളിനും ഡീസലിനും ‘പ്രിയം കൂടും’. ഇപ്പോൾത്തന്നെ ഇന്ധനവിലയിൽ കേരളവും മാഹിയും തമ്മിൽ 12 രൂപ വ്യത്യാസമുണ്ട്.

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് രണ്ടു രൂപ ഇന്ധന സെസ് പ്രാബല്യത്തിൽ വരുന്നതോടെ മാഹിയിലെയും സംസ്ഥാനത്തെയും പെട്രോൾ, ഡീസൽ വിലവ്യത്യാസം 14 രൂപ കടക്കും. ഇതാണ് മാഹിയെ ആകർഷകമാക്കുന്നത്. 2022 മേയിൽ കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവ കുറച്ചശേഷം എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ വില്പനനികുതിയിൽ കുറവുണ്ടായില്ല. കേന്ദ്രഭരണപ്രദേശമായ മാഹിയിൽ പുതുച്ചേരിസർക്കാർ നികുതി കുറച്ചിരുന്നു. ഇതോടെ മാഹിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ കൂടി.

‌‍മാഹിയിൽ നിലവിലെ പെട്രോൾവില 93.80 രൂപയും ഡീസലിന് 83.72 രൂപയുമാണ്. കണ്ണൂരിൽ പെട്രോളിന് ലിറ്ററിന് 105.80 രൂപയും ഡീസലിന് 94.80 രൂപയും. അധികസെസ് ചുമത്തുന്നതോടെ കണ്ണൂരിലെ പെട്രോൾ വില 108 രൂപയോളമാകും.

അനധികൃത ഇന്ധനക്കടത്ത് തടയണം -പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ

കണ്ണൂർ : അനധികൃത ഇന്ധനക്കടത്ത് തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

മാഹി, കർണാടക എന്നിവിടങ്ങളിൽനിന്ന് ബാരലുകളിലും ടാങ്കറുകളിലുമായി ആയിരക്കണക്കിന് ലിറ്റർ പെട്രോൾ, ഡീസൽ എന്നിവയാണ് കടത്തുന്നത്. ഇത് സംസ്ഥാനത്ത് വലിയതോതിലുള്ള റവന്യൂ നഷ്ടത്തിന് ഇടയാക്കുന്നു.

വ്യാപാരം നഷ്ടത്തിലായതിനാൽ ജില്ലയിൽ 15 പെട്രോൾ പന്പുകൾ ഇതിനകം പൂട്ടി. എന്നാൽ ഈ സാഹചര്യത്തിലും 40 പുതിയ പമ്പുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപനങ്ങൾക്ക് അനുമതിനൽകുന്നതിനെതിരേ വിജിലൻസ് അന്വേഷണം വേണമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.വി. ജയദേവൻ, സെക്രട്ടറി എം. അനിൽ, ട്രസ്റ്റ് സെക്രട്ടറി കെ.വി. രാമചന്ദ്രൻ, ട്രഷറർ സി. ഹരിദാസ് എന്നിവർ പങ്കെടുത്തു.

Content Highlights: petrol price in mahe, kannur, less than kerala prices

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..