ഉദിനൂർ: തെയ്യംകലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഉദിനൂർ തെക്കുപുറത്തെ എം.ബാലൻ പണിക്കർ (80) അന്തരിച്ചു. മുൻ കോടതി ജീവനക്കാരനും സി.പി.എം. തെക്കുപുറം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഭാര്യ: എം.ശാന്ത (മുൻ കോടതി ജീവനക്കാരി). മക്കൾ: എം.പി.സന്തോഷ് കുമാർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്., ചീമേനി), എം.പി.സന്ധ്യ (തളിപ്പറമ്പ്), എം.പി. സജിത്ത്കുമാർ (പൊതുമരാമത്ത് വകുപ്പ് ഓവർസിയർ, പയ്യന്നൂർ) മരുമക്കൾ : വീണ (അസി. എൻജിനിയർ, കെ.എസ്.ഇ.ബി. കാങ്കോൽ സെക്‌ഷൻ), പി.പി.ലക്ഷ്മണൻ (മുൻ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ, തളിപ്പറമ്പ്), ഡോ. ധന്യ (പുതിയതെരു). സഹോദരങ്ങൾ: എം.ലക്ഷ്മി പ്രാലായി, നീലേശ്വരം, പരേതരായ മാണി (പിലിക്കോട്), എം.കൃഷ്ണൻ പണിക്കർ (ഉദിനൂർ), ചീയ്യയിക്കുട്ടി (ഇളമ്പച്ചി), എം.രാമൻ മാസ്റ്റർ (ഉദിനൂർ).
2 hr ago
ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിലെ തിടിൽ ഗോവിന്ദൻ (65) അന്തരിച്ചു. അച്ഛൻ: പരേതനായ കൊടക്കാരൻ രാമൻ. അമ്മ: തിടിൽ ചീയ്യയ്യി. ഭാര്യ: ചൂരക്കാട്ട് രജനി (മുൻ പഞ്ചായത്തംഗം, കുഞ്ഞിമംഗലം ഗ്രാമപ്പഞ്ചായത്ത്). മക്കൾ: അരുൺ (എൻജിനിയർ, ബെംഗളൂരു), അഞ്ജു. മരുമകൾ: ഡോ. അർച്ചന വിജയൻ (രാജേഷ് ഡെന്റൽ ക്ലിനിക്ക്, മാതമംഗലം). സഹോദരങ്ങൾ: തിടിൽ രാഘവൻ, പരേതരായ കുഞ്ഞിരാമൻ, അച്ചുതൻ, മാധവി. സഞ്ചയനം ബുധനാഴ്ച.
2 hr ago
കക്കാട് : യതീംഖാനയ്ക്ക് സമീപം ‘സറീനാസി’ൽ ടി.കെ.ആയിഷ കുഞ്ഞി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കനോത്ത് അബ്ദുൽ അസീസ്. മക്കൾ: ഇർഷാദ്, നൗഷാദ് (ജിദ്ദ), റസിയ, ജമീല, സാഹിദ, സൈബു. മരുമക്കൾ: മുസ്തഫ (റിട്ട. എസ്.ഐ., കണ്ണൂർ), ഹമീദ് (ചാലാട്), മുഷ്താഖ് (തളാപ്പ്), നാസിർ (കോയ്യോട്), അമീന (പൊയ്ത്തുംകടവ്), ഷഹന (തളിപ്പറമ്പ്). സഹോദരങ്ങൾ: ടി.കെ.മുസ്തഫ, ടി.കെ.സുഹറ, പരേതയായ ടി.കെ.നബീസ.
2 hr ago
അഞ്ചരക്കണ്ടി: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥൻ കുഴിമ്പാലോട് മെട്ടയിലെ കെ.സി.ഷീജിത്ത് (51) അന്തരിച്ചു. അച്ഛൻ. പരേതനായ ചോടെ വീട്ടിൽ ഗോപാലൻ. അമ്മ: പരേതയായ കെ.സി.കൗസല്യ. ഭാര്യ: സി.ജിഷ. മകൻ: ശ്രാവൺ ഷീജിത്ത്. സഹോദരങ്ങൾ: ചന്ദ്രമതി, രാജീവൻ, മീറ, രാഗേഷ് (അഞ്ചരക്കണ്ടി ക്ഷീരോത്‌പാദക സഹകരണ സംഘം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പയ്യാമ്പലത്ത്.
2 hr ago
ചാലാട്: പഞ്ഞിക്കയിൽ നെടുംതോട്ടിൽ ലക്ഷ്മി (93) അന്തരിച്ചു. മകൾ: സീത. സംസ്കാരം ചൊവ്വാഴ്ച 10-ന് പയ്യാമ്പലത്ത്.
2 hr ago
ഉളിക്കൽ: കോക്കാട് ഓലമലയിലെ മുട്ടപ്പള്ളിൽ ഗൗരി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ മുട്ടപ്പള്ളിൽ ശങ്കരൻ. മകൻ: എം.എസ്.ജ്യോതികുമാർ. മരുമകൾ: മോനിഷ. സഹോദരങ്ങൾ: മാധവൻ, ജാനകി, ഭാർഗവി, പരേതരായ രാഘവൻ, വേലായുധൻ.
2 hr ago
നിരന്തോട്: അടുത്ത ബന്ധുവിന്റെ വീട്ടുമുറ്റത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോറളാട്ടെ മുത്തപ്പൻ പൊടിക്കളത്തിന് സമീപത്തെ ആലക്കാടൻ തിലകനെയാണ് (48) തിങ്കളാഴ്ച പുലർച്ചെ മരിച്ചനിലയിൽ കണ്ടത്. പോളിഷിങ് തൊഴിലാളിയാണ്. അനക്കമില്ലാതെ കിടക്കുന്നത് കണ്ടയുടൻ മയ്യിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മയ്യിൽ പോലീസ് പരിശോധന നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. അച്ഛൻ; പരേതനായ ചാലാടൻ കുമാരൻ. അമ്മ: ആലക്കാടൻ ദേവകി. ഭാര്യ: എം.നിഷ(അടുത്തില, പഴയങ്ങാടി). മക്കൾ: എം.നന്ദന, നിരഞ്ജന (ഇരുവരും ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ). സഹോദരങ്ങൾ: ആലക്കാടൻ പുരുഷോത്തമൻ (ഓട്ടോ ടാക്സി ഡ്രൈവർ, നിരന്തോട്), രാജേഷ് (ഇരുവരും കോറലാട്), ജ്യോതി (വലിയന്നൂർ), സുധീഷ് (കോറലാട്).
2 hr ago
പുലിക്കുരുമ്പ (കണ്ണൂർ): രാജ്യസഭാ എം.പി.യും കൈരളി ടി.വി. മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോൺ ബ്രിട്ടാസിന്റെ അമ്മ അന്നമ്മ ആലിലക്കുഴിയിൽ (94) അന്തരിച്ചു. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽ മ്യാലിൻ) കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൈലി (പാപ്പച്ചൻ, സ്ഥാപക സെക്രട്ടറി, നടുവിൽ സർവീസ് സഹകരണ ബാങ്ക്). മറ്റ് മക്കൾ: സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി (ചാർട്ടേഡ് അക്കൗണ്ടൻറ്, ദുബായ്). മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി), ജോസ് ചരമേൽ (കാക്കയങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻതൊട്ടി), മിനി ചൂരക്കുന്നേൽ (പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പുലിക്കുരുമ്പ സെയ്ന്റ് അഗസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
2 hr ago
പാത്തിക്കര: ആനമഞ്ഞളിലെ പുളിന്താനത്ത് കരുണാകരൻ നായരുടെ ഭാര്യ രത്നമ്മ (70) അന്തരിച്ചു. മക്കൾ: സജി, സദാനന്ദൻ, സതി, സിന്ധു. മരുമക്കൾ: അംബിക, ശ്യാമള, ബാബു, സുഭാഷ്.
2 hr ago
കോടിയേരി : പാറാൽ കാഞ്ഞിരമുള്ളതിൽ ലക്ഷ്മിസദനം വീട്ടിൽ സയനേഷ് (28) അന്തരിച്ചു. അച്ഛൻ: സദാനന്ദൻ. അമ്മ: ഷീജ. സഹോദരൻ: സായൂജ് (ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച 12-ന് വീട്ടുവളപ്പിൽ.
2 hr ago
ചോരക്കുളം: എം.പി.ഭവിത്ത് (44) അന്തരിച്ചു. അച്ഛൻ: പരേതനായ ഭരതൻ. അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ: സരിത.സഹോദരങ്ങൾ: കൃഷ്ണൻ, പുഷ്പലത. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കുഴിക്കിലായി പഞ്ചായത്ത് ശ്മശാനത്തിൽ.
2 hr ago
ധർമടം: അട്ടാരക്കുന്ന് ഹരിതത്തിൽ ചോനോക്കണ്ടി ഗോവിന്ദൻ (96) അന്തരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കൾ: രത്തൻ (റിട്ട. ആർമി), തങ്കമ്മ (എൽ.ഐ.സി. ഏജന്റ്, തലശ്ശേരി), ബാബുരാജ് ( എൽ.ഐ.സി. െഡവലപ്മെന്റ് ഓഫീസർ, മട്ടന്നൂർ). മരുമക്കൾ: റീന, സുകുമാരൻ, രഹന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.
2 hr ago
കൊളക്കാട് : മലയാംപടിയിലെ കവുങ്ങ് വളപ്പിൽ മേരി (69) അന്തരിച്ചു. ഭർത്താവ്: ജോസ്. മക്കൾ: ഡാലിയ (സി.എം.ഐ. ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇരിട്ടി), ഡോളി, സിസ്റ്റർ ശ്വേത (സിക്കിം), ഷേർളി. മരുമക്കൾ: ജോണി (പാൽ സൊസൈറ്റി, പേരാവൂർ), ബാബു(ഓട്ടോ ഡ്രൈവർ, പേരാവൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കൊളക്കാട് മലയാംപടി ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.
2 hr ago
തേർത്തല്ലി: മേരിഗിരി ചീയഞ്ചേരിയിലെ പഴയിടത്ത് ത്രേസ്യാമ്മ (75) അന്തരിച്ചു. ഭർത്താവ്: തടിക്കടവ് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പഴയിടത്ത് ടോമി. മക്കൾ: ടീസൺ, ടെൻസിയ (ഇരുവരും അയർലൻഡ്), സിസ്റ്റർ ഉദയ (ഉർസുലൈൻ കോൺഗ്രിഗേഷൻ, ടാൻസാനിയ), ഐറൻസ് (അയർലൻഡ്). മരുമക്കൾ: ബിന്ദു അഞ്ചനാട്ട്, അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിൽ, രാജീവ് കാരിയിൽ (മൂവരും അയർലൻഡ്). സംസ്കാരം ചൊവ്വാഴ്ച ഒൻപതിന് മേരിഗിരി ചെറുപുഷ്പം ഫോറോനാ ദേവാലയ സെമിത്തേരിയിൽ.
2 hr ago
ചിറ്റാരിപ്പറമ്പ്: ചെള്ളത്ത് വയൽ എൽ.പി. സ്കൂളിന് സമീപം ഇടത്തിൽ വീട്ടിൽ ജാനകിയമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ടി.ഒ.കുഞ്ഞിരാമൻ നായർ. മക്കൾ: വനജ (മാവേലി സ്റ്റോർ, ചിറ്റാരിപ്പറമ്പ്), രാമദാസൻ (വിമുക്തഭടൻ), ഉഷ, ശോഭ, ഉത്തമൻ, പരേതയായ കമല. മരുമക്കൾ: സുജ, വേണു, ദീപ, പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ. സഹോദരങ്ങൾ: നാരായണി (കൊളശ്ശേരി), സതി (കൊളശ്ശേരി), നാണി (തൊടീക്കളം), പരേതരായ കെ.വി.ഭാസ്കരൻ, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.
2 hr ago
പേരാവൂർ: വെള്ളർവള്ളിയിലെ വേങ്ങപ്പറമ്പിൽ കുഞ്ഞേപ്പ് (98) അന്തരിച്ചു. ഭാര്യ: മറിയം. മക്കൾ: മാത്യു, പെണ്ണമ്മ, ആലീസ്, മേരി, തങ്കച്ചൻ. മരുമക്കൾ: മേരി, ജോൺ, ബാബു, സൂര്യ, ഷേർളി.
2 hr ago
ചെറുപുഴ: പെരിങ്ങാലയിലെ പൊന്നാരത്തിൽ റോസമ്മ (78) അന്തരിച്ചു. കടപ്ലാമറ്റം തമ്പലക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: സാലി, സാബു, സുമ, സുജ, സിന്ധു, സിബി. മരുമക്കൾ: സുനിത പാഴുത്തടത്തിൽ, ഷാജി മഞ്ഞക്കാട്ടിൽ, ദേവസി മേലേട്ട്, ചാക്കോ പുൽത്തകിടിയേൽ, ജിജി തൊടുകയിൽ, പരേതനായ ജിത്തൻ (െകാൽക്കത്ത). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30-ന് ചെറുപാറ സെയ്ൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
2 hr ago
ആലച്ചേരി: അറയങ്ങാടിലെ ചരളംകുന്നേൽ മാത്യു (65) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: സിമി (നഴ്‌സ്, താലൂക്കാസ്പത്രി, പേരാവൂർ), സുമി (നഴ്സ്, തൊടീക്കളം ഹെൽത്ത് സെൻറർ). മരുമക്കൾ: സോണി (ഡ്രൈവർ), ഷിബു (മിലിട്ടറി).
2 hr ago
ശ്രീകണ്ഠപുരം: പരിപ്പായി ഗവ. എൽ.പി. സ്കൂൾ ജീവനക്കാരൻ മടമ്പത്തെ ഉതിരകല്ലിങ്കൽ ലൂക്കോസ് (65) അന്തരിച്ചു.ഭാര്യ: ഗ്രേസി. മക്കൾ: ജോസ്, ജോസി, ജെയ്‌സി. സംസ്കാരം ബുധനാഴ്ച 4.30-ന് മടമ്പം ലൂർദ് മാതാ ഫൊറോനാ പള്ളിസെമിത്തേരിയിൽ.
2 hr ago
ബന്തടുക്ക: വിദ്യാർഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ വി.സുരണ്യ (17) യാണ് മരിച്ചത്. ബന്തടുക്കയിലെ ഹോട്ടൽ തൊഴിലാളി ബാബുവിന്റെയും സുജാതയുടെയും മകളാണ്. തിങ്കളാഴ്ച വൈകീട്ട് നാലോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ബേഡകം പോലീസ് വീട് മുദ്രവെച്ചു. വിരലടയാള വിദഗ്‌ധർ എത്തിയശേഷം ചൊവ്വാഴ്ച ഇൻക്വസ്റ്റ് നടത്തും. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. സഹോദരി: സുരഭി (ദുബായ്).
2 hr ago
കിഴക്കെ കതിരൂർ: യുവചേതന ക്ലബ്ബിന് സമീപം കൈതേരിവീട്ടിൽ വിജയൻ (76 ) അന്തരിച്ചു. ഭാര്യ: എം.വി.കോമള. മകൾ : കെ.വി.കാവ്യ. മരുമകൻ: പി.പി.ബിജേഷ് (സൗത്ത് ഇന്ത്യൻ ബാങ്ക്, പാലക്കാട്). സഹോദരങ്ങൾ: രാജദാസൻ, ഗണേശൻ, വിനോദ്.
2 hr ago
ഉദുമ: വയറുവേദനയും ചർദിയുയുമായി ചികിത്സതേടിയ പെൺകുട്ടി മരിച്ചു. ഉദുമ ബാര നാലാംവാതുക്കൽ കോളനിയിലെ ബാബുവിൻറെയും ലളിതയുടെയും മകൾ സൗമ്യയാണ് (19) മരിച്ചത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 10-ന് വയറുവേദനയും ഛർദിയും പിടിപെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതോടെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനിടയിൽ പോലീസിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് സി.ഐ. ടി.ഉത്തംദാസ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തുന്നതിന് കോടതിയിൽ അപേക്ഷ നൽകി. തുടർന്ന് പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റ് ഷീജ ആസ്പത്രിയിലെത്തി സൗമ്യയുടെ മൊഴി രേഖപ്പെടുത്തി. മേൽപ്പറമ്പ് എസ്.ഐ. അനുരൂപ്, വനിതാ സിവിൽ പോലീസ് ഓഫീസർ പ്രശാന്തി എന്നിവർ മെഡിക്കൽ കോളേജിലെത്തി മൃതദേഹപരിശോധന നടത്തി. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി പ്രഥമ വിവര റിപ്പോർട്ടിലുണ്ട്. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു. സഹോദരങ്ങൾ: ഭവിത, കവിത, ശരത്.
2 hr ago
ശ്രീകണ്ഠപുരം: വളക്കൈ അംബേദ്കർ കോളനിയിലെ കല്ലേൻ നാരായണൻ (67) പാമ്പുകടിയേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. കുറുമാത്തൂർ കണ്ണപ്പിലാവിൽ കയ്യാല കെട്ടുന്നതിനായി കാട് വെട്ടിത്തെളിക്കുന്ന പണിക്കിടയിലാണ് പാമ്പ് കടിയേറ്റത്. ഉടൻതന്നെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾചേർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പങ്കജാക്ഷി. മക്കൾ: പഞ്ചമി, പൗർണമി, പവിൽനാഥ്. മരുമക്കൾ: ഷിജിൻ (തളിപ്പറമ്പ്), സജീവൻ(ചെറുപുഴ). സഹോദരങ്ങൾ: ദേവി, ലക്ഷ്മി, പരേതയായ കല്യാണി.
2 hr ago
ഇരിട്ടി: പാലത്തുംകടവിലെ അന്നമ്മ ജോസഫ് നെല്ലിയനിയിൽ (73) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ് (കൊച്ചേട്ടൻ) നെല്ലിയനിയിൽ. മക്കൾ: വത്സമ്മ, മേഴ്‌സി, ജെസ്സി, സജി, ആനി, പരേതയായ മിനി. മരുമക്കൾ :പരേതനായ ജെയിംസ് ജീരകാശ്ശേരിയിൽ, ദേവസ്യ സ്രാമ്പിക്കൽ, രാജു ഉണ്ണിമാക്കൽ, ലീന കൊടകനാൽ, സജി ആലുമ്പറമ്പിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പാലത്തുംകടവ് പള്ളി കുടുംബകല്ലറയിൽ.
2 hr ago
തളിപ്പറമ്പ്: തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ജയകലയിലെ ടി.പി.രാജേന്ദ്രൻ (68) അന്തരിച്ചു. അച്ഛൻ: പരേതനായ സി.എം.കൃഷ്ണൻ നായർ. അമ്മ: ടി.പി.കല്യാണിക്കുട്ടി അമ്മ. ഭാര്യ: പി.കെ.ഉഷാദേവി. മക്കൾ: അഞ്ജലി, അനുശ്രീ (ഐ.സി.ഐ.സി.ഐ. ബാങ്ക്, കണ്ണൂർ). മരുമകൻ: ഗോപീകൃഷ്ണ (മൈക്രോ സോഫ്റ്റ്, ഹൈദരാബാദ്). സഹോദരങ്ങൾ: ശശികല (എറണാകുളം), രാധ, സുധ (ഇരുവരും ബെംഗളൂരു), ജയകൃഷ്ണൻ (ഗോവ), പരേതനായ ടി.പി.വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് തൃച്ചംബരം എൻ.എസ്.എസ്. സമുദായ ശ്മശാനത്തിൽ.
2 hr ago
പൊയിലൂർ: വടക്കെ പൊയിലൂരിലെ തെക്കയിൽ സരോജിനി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ നാണു. മക്കൾ: സിന്ധു (എലിക്കുന്ന്), സിസിലി (തുവ്വക്കുന്ന്), സിനില (വടക്കെ പൊയിലൂർ), ഷിബിൽ. മരുമക്കൾ: പ്രേമചന്ദ്രൻ, ബാലൻ, ചന്ദ്രൻ, സുശീല. സഹോദരങ്ങൾ: രാജൻ മാസ്റ്റർ (കാസർകോട്), ബാബു (മാവിലേരി), പ്രഭാകരൻ (കല്ലുവളപ്പ്), കെ.വത്സരാജൻ (സി.പി.എം. കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗം), മനോജ്‌കുമാർ, പ്രേമൻ (ഇരുവരും മാവിലേരി).
2 hr ago
എളയാവൂർ: എളയാവൂർ നോർത്തിൽ ഓംനിവാസിലെ പുതുശ്ശേരി നാണിയമ്മ (103) അന്തരിച്ചു. ഭർത്താവ്: പരേതനായ മുരിക്കോളി അനന്തൻ നമ്പ്യാർ. മക്കൾ: മാധവൻ നമ്പ്യാർ( റിട്ട. പോലീസ്, പെരിങ്ങളായി), ഓമന, ശാരദ, ബാലകൃഷ്ണൻ (കൊളശ്ശേരി റിട്ട. പോലീസ്). മരുമക്കൾ: വസന്ത, പരേതനായ എളയാവൂർ പി. നാരായണൻ മാസ്റ്റർ, കോമളവല്ലി. സംസ്കാരം ചൊവ്വാഴ്ച 10-ന് പയ്യാമ്പലത്ത്.
2 hr ago
മയ്യഴി: പ്രാവിന് തീറ്റ കൊടുക്കുന്നതിനിടയിൽ വീടിന്റെ ടെറസിൽനിന്ന് വീണ് വ്യാപാരി മരിച്ചു. പള്ളൂർ ഇരട്ടപ്പിലാക്കൂൽ വിജയ സ്റ്റോർ ഉടമ കോയ്യോട്ടുതെരുവിലെ പാലേന്റവിട സനിൽ പാല(48)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് അപകടം. ആസ്പത്രിയിലെത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.അച്ഛൻ: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വ്യാപാരിയായിരുന്ന പരേതനായ പാല വിജയൻ. അമ്മ: ചന്ദ്രിക. സഹോദരങ്ങൾ: സുജിത (സോഫ്‌റ്റ്‌വേർ എൻജിനിയർ, മംഗളൂരു), പരേതനായ സുജിത്ത്.
2 hr ago
മയ്യഴി: മാഹി സെമിത്തേരി റോഡിൽ (ബുൾവാർഡ് റോഡ്) കല്ലിപ്പറമ്പത്ത് മോഹൻദാസ് (53) അന്തരിച്ചു. ഏറെക്കാലം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തിയിരുന്നു. പരീക്ഷക്കാലത്ത് പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി ക്ലാസുകൾ നൽകിയിരുന്നു. അച്ഛൻ: സി.എച്ച്.ഗോപാലൻ. അമ്മ: ജാനു.സഹോദരങ്ങൾ: ശാന്ത, ശ്യാമള.
2 hr ago
പെരിങ്ങത്തൂർ: പുളിയനമ്പ്രം മുസ്‌ലിം യു.പി. സ്കൂളിന് സമീപം തിരുവംഗലത്ത് മഹമ്മൂദ് (62) അന്തരിച്ചു. ഭാര്യ: നൂർജഹാൻ. മക്കൾ: സബീത, സഹീദ്. മരുമക്കൾ: യൂസഫ് (വളയം). സഹോദരങ്ങൾ: അഷറഫ്, നാസർ, റഫീഖ്, മൂസ, ആരിഫ്, സലീന.
2 hr ago
പെരിങ്ങത്തൂർ: കണ്ടന്റെവിട മഹമ്മൂദ് (70) അന്തരിച്ചു. ഭാര്യ: ഒറ്റപ്പുരക്കൽ സൈനബ. മക്കൾ: മഹറൂഫ് (ദുബായ്), എം.ഒ.പി. മഹബൂബ് (മുസ്‌ലിം യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം മുൻ വൈസ് പ്രസിഡന്റ്), ഹസീന (ദുബായ്). മരുമക്കൾ: നസ്റിൻ മഹറൂഫ് (ദുബായ്), ഫാത്തിമ വാഫിയ, അബ്ദുല്ല (ദുബായ്). സഹോദരങ്ങൾ: കദീശ, സുലൈഖ, റാബിയ, മൈമൂനത്ത്, പരേതരായ അബ്ദുല്ല, ഇസ്മായിൽ.
2 hr ago
ചെറുകുന്ന്: കവിണിശ്ശേരി വയലിൽ കമ്പ്യൻ വളപ്പിൽ കെ.വി.വല്ലീദേവി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.വി.ഗംഗാധരൻ. മക്കൾ: രേണുക, മഹേഷ് (യു.കെ.). മരുമക്കൾ: രവികുമാർ (കാഞ്ഞങ്ങാട്), ദീപ (മുംബൈ). സഹോദരങ്ങൾ: പരേതരായ സേതുമാധവൻ, ശ്രീധരൻ, രാജലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.
2 hr ago
പാവന്നൂർമെട്ട: ചിറപ്പുറത്ത് പാറു (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കക്കാമണി കോരൻ. മക്കൾ: ബാലകൃഷ്ണൻ, രാജൻ, വിലാസിനി, പരേതരായ കുഞ്ഞിരാമൻ, അശോകൻ. മരുമക്കൾ: സീത, ദേവി, പദ്‌മിനി, ബീന, ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ മാധവി, കുഞ്ഞമ്പു, നാരായണി, കണ്ണൻ, കരിമ്പൻ, പൊക്കൻ. സഞ്ചയനം ബുധനാഴ്ച.
2 hr ago
ചൊക്ലി: നിടുമ്പ്രത്തെ അസ്നാസിൽ അബ്ദുൾ ഷുക്കൂർ(72) അന്തരിച്ചു. ഭാര്യ : ഹസീന. മക്കൾ : സുമയ്യ, ഫൈസൽ, മിസിരിയ,അനസ്, ഇർഫാന, പരേതനായ ഹനീഫ്. മരുമക്കൾ: സമീർ , സമീന,മഹജിഫ്. സഹോദരങ്ങൾ: റൗഫ്, ജലീൽ, ഷൗക്കത്തലി, സൗദാബി, സുബൈദ, പരേതനായ ഗഫൂർ.
2 hr ago
കരിവെള്ളൂർ: ചീറ്റയിലെ കെ.പി.നാരായണൻ (65) അന്തരിച്ചു. അച്ഛൻ: പരേതനായ കിഴക്കേപുരയിൽ കണ്ണൻ (കണ്ടോത്ത്). അമ്മ: പരേതയായ മാണിക്യം. ഭാര്യ: മേച്ചേരി പദ്‌മിനി. മക്കൾ: നന്ദിത, ആദിത്യൻ. സഹോദരങ്ങൾ: ഗോവിന്ദൻ, വനജ, കമല, ചന്ദ്രമതി, വത്സൻ, പവിത്രൻ, പരേതരായ കൃഷ്ണൻ, ദാമോദരൻ.
2 hr ago
ആഡൂര്: വലിയവളപ്പിൽ ഷബിൻ നിവാസിൽ തട്ടാരത്ത് രവീന്ദ്രൻ (67) അന്തരിച്ചു. ഭാര്യ: വി.സി.ഉഷ. മക്കൾ: ടി.ഷംന, പരേതനായ ഷബിൻ. മരുമകൻ: കെ.സുരേശൻ (കൊളച്ചേരിപ്പറമ്പ്). സഹോദരങ്ങൾ: ശ്രീലത, പ്രഭാവതി. പരേതരായ സുഗുണൻ, രമേശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് മാളികപ്പറമ്പ് ശ്മശാനത്തിൽ.
2 hr ago
ഞെക്ലി: കരിപ്പോട്ടെ ചേനൻ വീട്ടിൽ കാർത്യായനിയമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ എ.ടി.വി.കുഞ്ഞിരാമൻ. മക്കൾ: ഇ.വി.പങ്കജാക്ഷി, ബാലഗോപാലൻ (വയക്കര), ലക്ഷ്മി, രവി. മരുമക്കൾ: ഗംഗാധരൻ, ലീലാമണി, എ.പി.വി.ലക്ഷ്മി (വയക്കര), ലത (ഇടവരമ്പ്).
2 hr ago
പുന്നാട്: കോൺഗ്രസ് നേതാവ് മീത്തലെ പുന്നാട്ടെ പി.വി.നാരായണൻകുട്ടി (72) അന്തരിച്ചു. പുന്നാട് സഹകരണ ബാങ്ക് മുൻ മാനേജർ, ഇരിട്ടി എം.ജി.കോളേജ് ഡയറക്ടർ, ഇരിട്ടി ജൂബിലി ചിറ്റ്സ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.കേളു നമ്പ്യാരുടെയും പി.വി.ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: കെ.പി.തങ്കമണി. മക്കൾ: കെ.പി.രേഷ്മ (ദുബായ്), ഷിംന (മട്ടന്നൂർ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്), മഞ്ജു (ചാവശ്ശേരി മാപ്പിള എൽ.പി. സ്കൂൾ), മരുമക്കൾ: അനൂപ് (ദുബായ്), പി.വി.സജു (മാർക്കറ്റിങ് മാനേജർ, കെ.പി.നമ്പൂതിരീസ്), ഷാജി (മർച്ചൻ്റ നേവി). സഹോദരങ്ങൾ: പി.വി.മാധവൻ നമ്പ്യാർ, രാമചന്ദ്രൻ മാസ്റ്റർ, കുട്ട്യപ്പ നമ്പ്യാർ, പരേതരായ രാഘവൻ മാസ്റ്റർ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ദേവകിയമ്മ, കമലാക്ഷി.
2 hr ago
പട്ടുവം: കച്ചേരിയിലെ കല്ലേൻ കാഞ്ഞി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കരക്കാടൻ കുമാരൻ. സഹോദരി: പരേതയായ തുണ്ടിച്ചി. സഞ്ചയനം ബുധനാഴ്ച.
2 hr ago
ആലക്കോട്: പാറോത്തുംമലയിലെ പള്ളത്ത് ഭാസ്കരൻ (64) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: സിജി, പി.ബി.സ്വപ്ന (കൂവേരി), സുഭാഷ് (ആലക്കോട് സഹകരണ ബാങ്ക് വാച്ച്‌മാൻ). മരുമക്കൾ: സിന്ധു, വിജേഷ്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
2 hr ago
ഇരിട്ടി: തില്ലങ്കേരി വട്ടപ്പറമ്പിലെ എം.കെ.ജാനകി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.വി.രാമൻ. മക്കൾ: പ്രേമവല്ലി (കൂളിചെമ്പ്ര), പവിത്രൻ, ശാന്ത. മരുമക്കൾ: ചിത്രലേഖ, മാധവൻ, പരേതനായ മാധവൻ. സഞ്ചയനം വ്യാഴാഴ്ച.
2 hr ago
താഴെചമ്പാട്: യു.പി. നഗർ കൊളക്കാട്ട് കുനിയിൽ മുകുന്ദൻ (61) അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞമ്പു.അമ്മ: ദേവൂട്ടി. ഭാര്യ: ലീല. മക്കൾ: അഖിൽ, നിഖിൽ, വിജിൽ. മരുമകൾ: അർഷിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന്.
2 hr ago
കൊറ്റാളി: ചക്കപ്പൊയ്യൻ മാടപ്പുരയിൽ സുശീല (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കുറുവാൻ ഗോപാലൻ. മക്കൾ: സൂജന, രാജീവൻ (ബിസിനസ്), സഞ്ജീവൻ (ബിസിനസ്), മനോജ് (റിട്ട. ബി.എസ്.എൻ.എൽ.), സന്തോഷ്. മരുമക്കൾ: സുനില, ദീപ്തി, വിദ്യ, ഷൈജ, പരേതനായ പി.കെ.ഭരതൻ. സഹോദരങ്ങൾ: പരേതരായ രാഘവൻ, മാധവൻ, കുഞ്ഞിരാമൻ, പദ്‌മനാഭൻ, ചന്ദ്രൻ, ഭാസ്കരൻ, മുകുന്ദൻ, അച്യുതൻ, കൗസല്യ, ലക്ഷ്മണൻ. സംസ്കാരം ചൊവ്വാഴ്ച 11-ന് പയ്യാമ്പലത്ത്.
2 hr ago
കൊയ്യം: കൊയ്യം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ കുഞ്ഞിക്കടവൻ കുഞ്ഞിരാമൻ (74) അന്തരിച്ചു. കൊയ്യം മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ആദ്യകാല ചെയർമാൻ, എൻ.എസ്.എസ്. കൊയ്യം ശാഖ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി, വാർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ജയവർദനൻ, പരേതനായ ജലേഷ്. മരുമക്കൾ: നിഷ, ധന്യ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി. സഞ്ചയനം ബുധനാഴ്ച.
Mar 20, 2023
ആലക്കോട്: പെരുനിലത്തെ ജോസഫ് ചിറപ്പുറത്ത് (87) അന്തരിച്ചു. ഭാര്യ: പരേതയായ മേരി (മേട്ടയിൽ കുടുംബാംഗം). മക്കൾ: ഗ്രേസി, ബീന (സ്റ്റാഫ് നഴ്സ്, കെ.എം. സിറ്റി മെഡിക്കൽ കോളേജ്, മുക്കം), മനോജ് സി.ജോസഫ് (ജോയി, അധ്യാപകൻ, സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, തോമാപുരം). മരുമക്കൾ: തങ്കച്ചൻ ആലക്കാട്ട് പറമ്പിൽ (തേർമല), സന്തോഷ് മാങ്കുടിയിൽ (കോടഞ്ചേരി), സിജ തുണ്ടത്തിൽ (പെരുമ്പടവ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് ആലക്കോട് സെയ്ന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ.
Mar 20, 2023
പയ്യന്നൂർ: കണ്ടോത്ത് ഗവ. ആയുർവേദ ആസ്പത്രി റോഡ് വട്ടക്കൊവ്വലിലെ ചേരമ്പത്ത് പദ്‌മിനി അമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കുതിരുമ്മൽ കണ്ണൻ. മക്കൾ: പ്രകാശൻ, പ്രശാന്തൻ, പ്രസന്നൻ, പരേതനായ മോഹനൻ. മരുമക്കൾ: പ്രസന്ന, സുശീല, അനിത, രമ (കാങ്കോൽ).
Mar 20, 2023
പുതിയതെരു: രാമഗുരു യു.പി. സ്കൂളിന് സമീപം മേപ്പയിൽ രോഹിണി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ മേപ്പയിൽ കൃഷ്ണൻ.മക്കൾ: രാജീവൻ (ഓട്ടോഡ്രൈവർ, പുതിയതെരു), ഉണ്ണികൃഷ്ണൻ (അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ), രജനി (പാപ്പിനിശ്ശേരി), പ്രകാശൻ (സ്വർണപ്പണി), പരേതനായ രഞ്ജിത്ത്. മരുമക്കൾ: പ്രസീത, റീത്ത, ഉമ. സഞ്ചയനം ചൊവാഴ്ച.
Mar 20, 2023
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിലെ ജെറിൻ ജോസി ഫിലിപ്പ് (36) അന്തരിച്ചു. പിതാവ്: പരേതനായ ഫിലിപ്പ്. മാതാവ്: ജെസി. ഭാര്യ: സ്നേഹ (നെല്ലിക്കാംപൊയിൽ കൊട്ടുകാപ്പള്ളിൽ കുടുംബാംഗം). മക്കൾ: അബിഗേൽ, ജോഷ്വ. സഹോദരങ്ങൾ: ക്രിസ്റ്റി, ആൽബിൽ.
Mar 20, 2023
ഇരിട്ടി: പുന്നാട് താവിലക്കുറ്റിയിലെ എളമ്പിലാൻ ഹൗസിൽ പി.കുഞ്ഞപ്പ നമ്പ്യാർ (87) അന്തരിച്ചു. ഭാര്യ: പരേതയായ പന്നിയോടൻ തമ്പായി അമ്മ. മക്കൾ: ഗംഗാധരൻ, സുരേന്ദ്രൻ, നാരായണൻ, നളിനി, ഗീത. മരുമക്കൾ: പദ്‌മജ, ശ്രീജ, പുഷ്പജ, നാരായണൻ (ആലച്ചേരി), ഹരീന്ദ്രൻ (പുന്നാട്).
Mar 20, 2023
ചിറക്കൽ: കീരിയാട് ഇടച്ചേരിയൻ നാരായണൻ (75) അന്തരിച്ചു. ഭാര്യ: ലളിത. മക്കൾ: മുരളി, ശർമിള, പരേതയായ പ്രമീള. മരുമക്കൾ: സുനിത, പരേതനായ ഷാജി. സഞ്ചയനം തിങ്കളാഴ്ച.
Mar 20, 2023
കമ്പല്ലൂർ: അമ്പേച്ചാലിലെ മഠത്തിമ്യാലിൽ ജോസഫ് വർഗീസ് (പാപ്പൻ -71) അന്തരിച്ചു. ഭാര്യ: ആലീസ്. മക്കൾ: സ്വപ്ന, സോണിയ, സോജൻ. മരുമക്കൾ: മാത്യു (മുൻ സൈനികൻ), ഷിജിൻ ജോൺ (യു.കെ.), ജിഷ. സഹോദരങ്ങൾ: വർഗീസ്, കുഞ്ഞച്ചൻ, മേരി, കുഞ്ഞമ്മ, സിസ്റ്റർ പെണ്ണമ്മ, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് കമ്പല്ലൂർ അൽഫോൻസ പള്ളിസെമിത്തേരിയിൽ.
Mar 20, 2023
കൂത്തുപറമ്പ്: മാനന്തേരി വണ്ണാത്തി മൂലയിലെ കേളോത്ത് ചാത്തുക്കുട്ടി (78) അന്തരിച്ചു. ഭാര്യ: പരേതയായ രാധ. മക്കൾ: സന്തോഷ് (ഈജിപ്ത്), പരേതരായ അനീഷ്, ഷീജ. മരുമകൾ: പ്രിയ. സഹോദരങ്ങൾ: കല്ലു, കുമാരൻ, ഗോപാലൻ, പരേതരായ ഗോവിന്ദൻ, അച്ചൂട്ടി, കുഞ്ഞുമ്പൂട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് വലിയവെളിച്ചം ശാന്തിവനത്തിൽ.
Mar 20, 2023
ആറാംമൈൽ: സനം കാടക്കണ്ടിയിൽ കെ.പി.ഖാലിദ് (71) അന്തരിച്ചു. ഭാര്യ: സുബൈദ പരിയാട്ട്. മക്കൾ: സുമയ്യ, ഇംതിയാസ്, സുനീർ, ഷംന. മരുമക്കൾ: ഫെമിന, റുബീന, സിറാജ്. സഹോദരങ്ങൾ: ഉസ്സൻ, ബിഫാത്തു, നസീമ, ഹംസ, അഷ്റഫ്, പരേതനായ അലി.
Mar 20, 2023
കൂത്തുപറമ്പ്: ശങ്കരനെല്ലൂർ നായനാർ സെന്ററിൽ ആനന്ദഭവനിൽ എം.എ.സുരേഷ് (64) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി.മക്കൾ: ലിജേഷ്, ഷിജിൻ, സജിൻ. മരുമകൾ: റിൻസി. സഹോദരങ്ങൾ: അജിത (ഏച്ചൂർ), സതീഷ് (ആടൂർ), പ്രശാന്തൻ (ആടൂർ), പരേതയായ സജിത.
Mar 20, 2023
കല്യാശ്ശേരി: കല്യാശ്ശേരി സെൻട്രലിലെ പാരമ്പര്യ മർമ ചികിത്സകൻ ടി.നാരായണൻ വൈദ്യർ (82) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അച്ഛൻ: പരേതനായ കണ്ണാടിയൻ കുഞ്ഞപ്പു. അമ്മ: പരേതയായ തോര പാറു. ഭാര്യ: സതി. മക്കൾ: ബിന്ദു (പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ), ഇന്ദു (കുടുക്കിമൊട്ട), മിനി (ചെറുകുന്ന്), ബാലകൃഷ്ണൻ. മരുമക്കൾ: ടി.പി.വത്സൻ (വിഷവൈദ്യൻ, കുറ്റൂർ), ശ്രീജിത്ത് (കുടുക്കിമൊട്ട), പ്രവീൺ (ചെറുകുന്ന്), ശരണ്യ (കല്യാശ്ശേരി). സഹോദരങ്ങൾ: പരേതരായ നാരായണി, കുഞ്ഞാതി, പൈതൽ, നന്ദിനി. തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ 9.30 വരെ കുടുക്കിമൊട്ടയിലും 11 മുതൽ 12 വരെ കല്യാശ്ശേരി സെൻട്രൽ വായനശാലയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.
Mar 20, 2023
ചേലേരി: വളവിൽ ചേലേരിയിലെ പി.കുഞ്ഞിക്കണ്ണൻ (70) അന്തരിച്ചു. ഭാര്യ: എം.ശ്യാമള. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, കൃഷ്ണൻ, കുമാരൻ, കല്യാണി, സുമിത്ര, രോഹിണി. സഞ്ചയനം തിങ്കളാഴ്ച.
Mar 20, 2023
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗേറ്റ് കരീക്കുന്ന് റോഡിൽ ബാലകൃഷ്ണ ഭവനിൽ ഇ.വിജയലക്ഷ്മി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ.എൻ.ബാലകൃഷ്ണൻ. മക്കൾ: പ്രസന്ന, പ്രീത, വിവേക് (ബിസിനസ്), ഇ.എൻ.പ്രദീപ് (മയ്യഴി ചാനൽ, മാനേജിങ് ഡയറക്ടർ), അഖിലേഷ്, പരേതയായ പുഷ്പ. മരുമക്കൾ: ചന്ദ്രൻ, രാജൻ, ഷീജ, മിനി, ശ്രീജ, പരേതനായ രവീന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.
Mar 20, 2023
ഉരുവച്ചാൽ: പെരിഞ്ചേരി കുന്നുമ്മൽ വീട് ഷിബിനാലയത്തിൽ ചോടോൻ വിജയൻ (63) അന്തരിച്ചു. ഭാര്യ: വി.എം.അനിത.മക്കൾ: ഷിജിത്ത്. ഷിജിന. ഷിബിന. മരുമക്കൾ: മഹേഷ് (വാരം), ഷിജു (പേരാവൂർ). സഹോദരങ്ങൾ: ഓമന, മധുസൂദനൻ, വിനോദൻ.
Mar 20, 2023
ചമ്പാട്: കോട്ടക്കുന്നിലെ പുത്തൻപുരയിൽ നാണി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുണാകരൻ. മകൾ: സീമ (ചമ്പാട്). മരുമകൻ: സുധീർബാബു (മസ്കറ്റ്). സഹോദരങ്ങൾ: മുകുന്ദൻ, സുരേന്ദ്രൻ (കോപ്പാലം), ജാനു (പന്ന്യന്നൂർ), ശാരദ (ബെംഗളൂരു), ലീല (മൊകേരി), ശാന്ത (പാലത്തായി), പരേതനായ നാണു.
Mar 20, 2023
ഇരിട്ടി: കോളിക്കടവ് തെങ്ങോലയിലെ ആലക്കാടൻ രാമൻ (മാമൻ-87) അന്തരിച്ചു. ഭാര്യ: നാരായണി.മക്കൾ: രമേശ് ബാബു (റിട്ട. അസി. ഡയറക്ടർ, കൃഷി വകുപ്പ് ), അനിലൻ, വസന്ത. മരുമക്കൾ: ഡോ. വീണ (എൻ.ആർ.എച്ച്.എം, ആയുർവേദം), കനകവല്ലി, പരേതനായ സുരേന്ദ്രൻ.
Mar 20, 2023